2012 ഫയര്‍ബ്ലേഡ് വിപണിയില്‍!!!

1991-ലാണ് ഫയര്‍ബ്ലേഡിന്‍റെ രംഗപ്രവേശം. 2004 വരെ സിബിആര്‍ 954 ആര്‍ ആര്‍ ആയിരുന്നു ഫയര്‍ബ്ലേഡ്. 2004-ല്‍ സിസി അല്‍പം കൂട്ടി 998-ലേക്കെത്തിച്ച് പുതിയ ഫയര്‍ബ്ലേഡ് പുറത്തിറങ്ങി. കാലാകാലങ്ങളില്‍ വന്ന മാറ്റങ്ങളില്‍ എര്‍ജിന്‍ ശേഛി 999-ലെത്തി. ഇവനാണ് ഇന്നും കാലാനുസൃതമായ ചില മാറ്റങ്ങളോടെ നമുക്കു മുമ്പില്‍ അവതരിക്കുന്നത്.
പുതിയ ഫയര്‍ബ്ലേഡിന്‍റെ എന്‍ജിന്‍ സവിശേഷതകളില്‍ കാര്യമായ മാറ്റമൊന്നുമില്ല. ചില കോസ്മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിട്ടുള്ളത്. പുതിയ അലോയ് വീലുകള്‍, കൂടുതല്‍ മികച്ച സസ്‍പെന്‍ഷന്‍ സംവിധാനം, ട്രന്‍ഡിയായ ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍ തുടങ്ങിയവ പുതിയ മാറ്റങ്ങളില്‍ പെടുന്നു.
മുന്‍-പിന്‍ ഭാഗങ്ങളില്‍ കൂടുതല്‍ അഗ്രസ്സീവ് ലുക് ലഭിക്കുന്നതിനായുള്ള ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുന്‍വശത്തെ സസ്പെന്‍ഷന്‍ മുന്‍ പതിപ്പിനെക്കാള്‍ 43 മില്ലിമീറ്റര്‍ വലുതാണ്. ട്വിന്‍ ട്യൂബ് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന റിയര്‍ സസ്പെന്‍ഷന്‍ മികച്ച റൈഡിംഗ് അനുഭൂതി പകരുന്നു.
12 സ്പോക് ഡിസൈനാണ് വീലുകള്‍ക്ക്. മെറ്റാലിക് ബ്ലാക്കില്‍ ഫിനിഷ് ചെയ്തെടുത്തിരിക്കുന്നു. വീലുകളുടെ നിര്‍മിത് അലുമിനിയത്തിലാണ്. ഇത് ബൈക്കിന്‍റെ ഭാരം കുറയ്ക്കുന്നതിന് സഹായകമായിട്ടുണ്ട്. പുതിയ എല്‍ സിഡി ഡിസ്‍പ്ലേയാണ് ഫയര്‍ബ്ലേഡിനുള്ളത്.


Click it and Unblock the Notifications








