ഹ്യോസംഗ് 250 സിസി ബൈക്ക് ഉടന്‍!

Hyosung ST7
ഹ്യോസംഗ് ഗാര്‍വറില്‍ നിന്നുള്ള 250 സിസി ബൈക്കുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങും. രാജ്യത്തെ ഒന്‍പതാമത്തെ എക്സ്ക്ലൂസീവ് ഷോറൂം കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യവെ ഗാര്‍വര്‍ മോട്ടോഴ്സ് ചീഫ് എക്സ്ക്യുട്ടീവ് ഹൈദര്‍ അലി ഖാന്‍ അറിയിച്ചതാണ് ഇക്കാര്യം.

നിലവില്‍ രണ്ട് സൂപ്പര്‍ബൈക്കുകളാണ് ഹ്യോസംഗ് ഗാര്‍വറിന്‍റേതായി വിപണിയിലുള്ളത്. ഹ്യോസംഗ് ജിടി650ആര്‍ ആണ് അവയിലൊന്ന്. ഇതിന് രണ്ട് കളര്‍ വേരിയന്‍രുകളുണ്ട്. സിംഗിള്‍ ടോണ്‍ കളര്‍ പതിപ്പിന് 4.75 ലക്ഷമാണ് വില. ഡ്യൂവല്‍ കളര്‍ പതിപ്പിന് 4.90 ലക്ഷം വിലവരും.

700 സിസി ക്രൂയിസര്‍ ബൈക്കാണ് മറ്റൊന്ന്. ഹ്യോസംഗ് എസ് ടി 7. 5.69 ലക്ഷമാണ് എക്സ് ഷോറൂം വില.

മികച്ച പ്രതികരണമാണ് രാജ്യത്തെമ്പാടു നിന്നും ഹ്യോസംഗ് സൂപ്പര്‍ബാക്കുകള്‍ക്ക് ലഭിക്കുന്നതെന്ന് അലി ഖാന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഹ്യോസംഗിന് മികച്ച വിപണി കണ്ടെത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ ഹോണ്ടയുടെയും കാവസാക്കിയുടെയും 250 ബൈക്കുകളാണ് വിപണിയിലുള്ളത്. ബജാജ് പള്‍സറിന് 250 സിസി പതിപ്പ് അടുത്തു തന്നെ പുറത്തിറക്കും.

More from DriveSpark

Article Published On: Saturday, October 1, 2011, 15:40 [IST]
English summary
Hyosung Garware will introduce its 250 cc motorcycle in 2012 March.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X