ഡീസല്‍ ബുള്ളറ്റ് വീണ്ടും വരുന്നു

എന്‍ഫീല്‍ഡിന്‍റെ നിലവിലെ വിപണി 350-500 സിസി സെഗ്മെന്‍റുകളിലാണ്. വിപണിമത്സരം നിലവില്‍ ഒട്ടുമില്ലാത്ത സെഗ്മെന്‍റുകളാണ് ഇവ. 250 സിസിക്കും 650 സിസിക്കും ഇടയിലുള്ള വിപണിയിലേക്ക് മറ്റ് കമ്പനികള്‍ കടന്നു വരുന്നതിനുമുമ്പ് വിപണി അടിത്തറ കൂടുതല്‍ ഭദ്രമാക്കുക എന്നതാണ് എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്.
ഹ്യോസംഗ്, കാവസാക്കി തുടങ്ങിയ കമ്പനികള്‍ വളരെ താമസിക്കാതെ തന്നെ 350-500 സിസി സെഗ്മെന്‍റിലേക്ക് ഇടിച്ചിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാര്‍ബണ്‍ പുറന്തള്ളല്‍ കൂടുതലായതിനാലാണ് ഡീസല്‍ പതിപ്പ് വിപണിയിലെത്തിക്കുന്നതില്‍ നിന്ന് റോയല്‍ എന്‍ഫീല്‍ഡ് പിന്‍മാറിയത്. പുതിയ സാഹചര്യത്തില്‍, മികച്ച സാങ്കേതികതകള്‍ ഡീസലിനെ കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗിക്കാനുള്ള അവസരമൊരുക്കുന്നുണ്ട്. ആധുനിക സാങ്കേതികതയുടെ സഹായത്താല്‍ കുറഞ്ഞ എമിഷനുള്ള എന്‍ജിന്‍ വികസിപ്പിച്ചെടുക്കുവാന്‍ കഴിയും എന്നാണ് എന്‍ഫീല്‍ഡ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ ചില നഗരങ്ങളില്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് ഒരു വര്‍ഷം വരെ കാത്തിരിപ്പ് സമയമുണ്ട്. ഉല്‍പാദനം കൂട്ടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. .ചെന്നൈയില്‍ ഇതിനായി കൂടുതല്‍ സ്ഥലം സര്‍ക്കാരില്‍ നിന്ന് കമ്പനി വാങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications








