ടീനേജ്‍കാര്‍ക്കായി ജീനിയസ്

ട്രെന്‍ഡി സ്റ്റൈലും ഫീച്ചറുകളുമുള്ള പുതിയ ബൈക്ക് കൗമാരക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുമെന്ന വിശ്വസത്തിലാണ് ലോഹ്യ. ഇലക്ട്രിക് വാഹന മേഖലയില്‍ ഒരു മികച്ച സ്ഥാനം തന്നെ തങ്ങള്‍ക്കുള്ളതായി ലോഹ്യ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമായ വാഹനം എന്ന നിലയില്‍ രക്ഷിതാക്കള്‍ ജീനിയസിനെ തെരഞ്ഞെടുക്കും. പാരിസ്ഥിതിക ആശങ്കകള്‍ പുലര്‍ത്തുന്ന ഇടത്തരക്കാര്‍ക്കിടയിലാണ് ലോഹ്യ പ്രതീക്ഷ വെയ്ക്കുന്നത്.
ജീനിയസിന് വില 25,495 രൂപയാണ് ദില്ലി എക്സ്ഷോറൂം വില. ബ്ലൂ, യെല്ലോ, റെഡ് എന്നീ നിറങ്ങളില്‍ ജീനിയസ് വിപണിയില്‍ ലഭ്യമാകും.
ഇലക്ട്രിക് ബൈക്കുകള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ നിരവധി കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നു. ലൈസന്‍സ് ആവശ്യമില്ല എന്നത് ഒന്നാമത്തെ കാര്യം. രജിസ്ട്രേഷന്‍ നടത്തേണ്ട ആവശ്യകതയില്ല എന്നതാണ് മറ്റൊരു കാര്യം. ശബ്ദ-വായു മലിനീകരണങ്ങള്‍ ഇല്ലെന്നത് വേറൊരു കാര്യം. കിലോമീറ്ററിന് പത്ത് പൈസ മാത്രം ചെലവിട്ടാല്‍ മതിയെന്നത് പ്രധാനകാര്യം!


Click it and Unblock the Notifications








