ഹ്യോസംഗ് ജിടി 650ആര്‍ വിപണിയില്‍

സ്റ്റൈലിന്‍റെ കാര്യത്തിലും സാങ്കേതിക മികവിന്‍റെ കാര്യത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ് ഹ്യോസംഗ് സൂപ്പര്‍ബൈക്കുകള്‍. വിപണിയില്‍ കുറഞ്ഞ ശൃംഖലാ സന്നാഹങ്ങള്‍ മാത്രമുണ്ടായിട്ടും ഹോണ്ട, കാവസാക്കി തുടങ്ങിയ ഭീമന്മാരോട് പിടിച്ചു നില്‍ക്കാന്‍ ഹ്യോസംഗിന് സാധിക്കുന്നത് ഈയൊരു ബലത്തിലാണ്.
ഉപഭോക്തൃ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങള്‍ ഗാര്‍വര്‍ നടത്തുന്നുണ്ട്. കേരളത്തില്‍ കൊച്ചിയില്‍ ഹ്യോസംഗ് ഈയിടെ പുതിയ ഷോറൂം തുറന്നിരുന്നു. 650 എന്‍-ന്‍റെ വരവോടെ വിപണിയില്‍ ഹ്യോസംഗ് ബൈക്കുകളുടെ എണ്ണം മൂന്നായി. ജി ടി 650 ആര്‍, എസ്‍ടി 7 എന്നിവയാണ് മറ്റ് മോഡലുകള്‍.


Click it and Unblock the Notifications








