സുസുക്കി ഇന്‍ട്രൂഡര്‍ എം800 ഉടന്‍!

നിലവില്‍ വിപണിയിലുള്ള എം1800 സിസിയുടെ വിലനിലവാരം വിപണിയുടെ സ്വഭാവത്തിന് വളരെ അനുകൂലമായ ഒന്നല്ല. ഏതാണ്ട് 17 ലക്ഷം രൂപ വരെ വില വരുന്നുണ്ട് 1800 സിസി ബൈക്കിന്. കൈപ്പിടിയിലൊതുങ്ങാവുന്ന ഒരു ബദല്‍ എന്ന നിലയിലാണ് എം800 വരുന്നത്.
സ്റ്റൈലിംഗിന്‍റെ കാര്യത്തില്‍ "മുതിര്‍ന്ന" ഇന്‍ട്രൂഡറിന് സമാനമാണ് എം800. ചെറിയ ചില വ്യത്യാസങ്ങളും കാണാം. താരതമ്യേന ചെറിയ ഫെയ്‍റിംഗുകളാണ് എം800-നുള്ളത്. റെഡിയേറ്ററിന്‍റെയും എക്സോസ്റ്റിന്‍റെയും ഡിസൈനുകളിലും മാറ്റം കാണാം.
805 സിസി വി ട്വിന്‍ പെട്രോള്‍ എന്‍ജിനാണ് ഇന്‍ട്രൂഡറിനുള്ളത്. 53 കുതിരശക്തി ഇത് പകരുന്നു.


Click it and Unblock the Notifications








