ഹീറോ ഇപ്പോഴും സിങ്കം!

Hero Karizma
ആദ്യം ഞെട്ടിയത് ഹീറോ മോട്ടോകോര്‍പ് തന്നെയാണ്. ഹോണ്ടയും ഹീറോയും ഉടലും തലയും വേര്‍പെട്ട് കിടക്കുന്ന ഈയവസ്ഥയില്‍ വിപണി ഇമ്മാതിരിയൊരു സ്വീകരണം തരുമെന്ന് അവരും പ്രതീക്ഷിച്ചില്ല. 603.62 കോടി രൂപയുടെ അറ്റാദായമാണ് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്തംബര്‍) നേടിയിരിക്കുന്നത്. ഹീറോയുടെയും ഹീറോ ഹോണ്ടയുടെയും ചരിത്രത്തിലെ ഏറ്റവും വലിയ പാദ ആദായം!

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ നേടിയ 597.14 ആണ് കമ്പനിയുടെ മുന്‍പത്തെ ഏറ്റവും വലിയ ലാഭം.

ഇതുവരെയുണ്ടായതില്‍ വെച്ചേറ്റവും വലിയ മൊത്തവരുമാനമാണ് രണ്ടാം പാദത്തില്‍ ഹീറോ നേടിയിരിക്കുന്നത്. 5,829.32 കോടി രൂപ.

ഹീറോ ഹോണ്ട എന്ന ബ്രാന്‍ഡ് നാമത്തിലുള്ള ബൈക്കുകള്‍ക്ക് വിപണിയില്‍ ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണുള്ളത്. 2014 വരെ ഈ ബ്രാന്‍ഡ് നാമം ഉപയോഗിക്കാന്‍ ഹീറോയ്ക്ക് അനുവാദമുണ്ട്. എങ്കിലും പുതിയ ബ്രാന്‍ഡ് നിര്‍മിതിയിലേക്ക് ഹീറോ നേരത്തെ കടക്കുകയായിരുന്നു.

ഹീറോയില്‍ നിന്ന് വേര്‍പെട്ടതിനു ശേഷം ഹീറോ മോട്ടോകോര്‍പ് എന്ന പേരിലാണ് കമ്പനി അറിയപ്പെടുന്നത്. ലണ്ടനില്‍ വെച്ചാണ് ഹീറോയുടെ പുതിയ ലോഗോപ്രകാശനം നടന്നത്. എ ആര്‍ റഹ്മാന്‍ ഈണമിട്ട ഹീറോയുടെ അവതരണഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഋത്വിക് റോഷനാണ് ഹീറോയുടെ ബ്രാന്‍ഡ് അംബാസ്സഡര്‍.

More from DriveSpark

Article Published On: Wednesday, October 19, 2011, 13:55 [IST]
English summary
Boosted by record sales, the country's largest two-wheeler maker Hero MotoCorp on Thursday reported its highest ever quarterly net profit at Rs. 603.62 crore, up 19.93 per cent from the year-ago period.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X