പുതിയ പള്‍സര്‍ ഡിസംബറില്‍

Pulsar
രാജ്യത്തെ രണ്ടാമത്തെ വലിയ മോട്ടോര്‍ബൈക്ക് നിര്‍മാതാവായ ബജാജ്, പള്‍സറിന് പുതിയ പതിപ്പിറക്കുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ പതിപ്പ് ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് രാജീവ് കമ്പനി എംഡിയായ ബജാജ് വെളിപ്പെടുത്തി. പുതിയ സാങ്കേതികതകള്‍ പേറുന്ന പുതിയ പള്‍സര്‍ പതിപ്പ് ഡിസംബറില്‍ ലോഞ്ച് ചെയ്യുമെങ്കിലും 2012 ജനുവരിയിലായിരിക്കും വിപണിയിലെത്തുക.

സവിശേഷതകളും മറ്റും പുറത്തുവിടാന്‍ ബജാജ് തയ്യാറായിട്ടില്ല. ലോഞ്ചിംഗ് സമയത്തുമാത്രമേ പുറത്തുവിടൂ എന്ന് കമ്പനി രാജീവ് ബജാജ് പറയുന്നു.

കമ്പനിയുടെ നിലവിലുള്ള വിപണിവിഹിതം കൂട്ടുവാന്‍ പുതിയ പള്‍സര്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 27 ശതമാനമാണ് നിലവിലെ പിപണിവിഹിതം. ഇത് 30 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 500 കോടിയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയുള്ളതായും രാജീവ് വ്യക്തമാക്കുന്നു. മൊത്തം വാഹനങ്ങളുടെ എണ്ണം 45 ലക്ഷമായി ഉയര്‍ത്തുകയും കയറ്റുമതി 15 ലക്ഷത്തിലേക്ക് കയറ്റുകയും ചെയ്യുക എന്നതും അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ലക്ഷ്യങ്ങളില്‍ പെടുന്നു.

More from DriveSpark

Article Published On: Monday, October 24, 2011, 12:30 [IST]
English summary
India's second larget two wheeler manufacturer, Bajaj Auto has announced that they will be launching a new variant of Pulsar motorcycle in India by this December.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X