യമഹ സ്കൂട്ടര്‍ വരുന്നു

ഹോണ്ട ആക്ടിവ, സുസുക്കി അക്സസ് എന്നീ വിപണിതാരങ്ങളെ വെല്ലുവിളിക്കാന്‍ ശേഷിയുള്ള ഒരു തനി ജാപ്പാനിയായിരിക്കും യമഹയുടെ സ്കൂട്ടര്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ലോകവിപണിയയമഹയുടെ നിരവധി സ്കൂട്ടറുകള്‍ വില്‍പനയിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതേവരെ ഇത്തരമൊരു പരിപാടിക്ക് ഇതേവരെ യമഹ മുതിര്‍ന്നിരുന്നില്ല.
ഇന്ത്യന്‍ സ്കൂട്ടര്‍ സെഗ്മെന്‍റ് ഹോണ്ട ആക്ടീവയുടെ ആധിപത്യത്തിന്‍ കീഴില്‍ അമര്‍ന്നിട്ട് കാലം ഇശ്ശിയായി. അത്യന്തം സെക്സിയായ ഡിസൈന്‍ സവിശേഷതയും ഇന്ത്യന്‍ റോഡ്കളോട് വളരെ പൊരുത്തപ്പെടുന്ന പ്രകടനവുമെല്ലാം ചേര്‍ന്ന് ആക്ടീവയെ ഒരു സാമ്രാട്ടാക്കി മാറ്റിയിട്ടുണ്ട്. ടി വി എസ് സ്കൂട്ടി പോലെയുള്ള ഇന്ത്യന്‍ താരങ്ങളും സുസുക്കി അക്സസ്, ഹോണ്ട ഡിയോ എന്നീ മറ്റ് താരങ്ങളും വിപണിയിലുണ്ട്.
ഇന്ത്യന്‍ വിപണിവിഹിതം വര്‍ധിപ്പിക്കാനുള്ള യമഹയുടെ ശ്രമങ്ങള്‍ക്ക് സ്കൂട്ടര്‍ സെഗ്മെന്‍റിലേക്കുള്ള കടന്നിരിക്കല്‍ സഹായകമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ടൂ വീലര്‍ വിപണി മികച്ച വളര്‍ച്ച പ്രകടിപ്പിക്കുന്ന സമയവുമാണിത്.
ദില്ലി എക്സ്പോയില്‍ 125 സിസി വിറ്റി, സിഗ്നസ് എക്സ്, 50 സിസി നിയോ തുടങ്ങിയ സ്കൂട്ടറുകള്‍ വിദേശവിപണികളില്‍ യമഹ ഇറക്കുന്നുണ്ട്. ഇതിലേതാണ് ഇന്ത്യയിലെത്തുക എന്ന് വ്യക്തമായിട്ടില്ല.


Click it and Unblock the Notifications








