ഹ്യോസംഗ് 650 നേക്കഡിന് ഡിസ്കൗണ്ട്

ഹ്യോസംഗ് എന്ന കൊറിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാവ് ഈയിടെ പുറത്തിറക്കിയ ജിടി650 എന്‍ നേക്കഡ് ബൈക്ക് മോഡലിനാണ് ഡിസ്കൗണ്ട് നല്‍കുന്നത്. 4.3 ലക്ഷം രൂപയ്ക്ക് വിറ്റിരുന്ന ബൈക്ക് ഇപ്പോള്‍ 3.8 ലക്ഷം രൂപയ്ക്ക് ലഭിക്കും. 50,000 രൂപയുടെ കിഴിവാണ് ബൈക്കിന് നല്‍കുന്നത്. കേരളത്തില്‍ കൊച്ചിയില്‍ ഹ്യോസംഗ് ഷോറൂം ഈയിടെ തുറന്നിരുന്നു.
650 സിസിയുള്ള ഈ നേക്കഡ് ബൈക്കിന് 82 കുതിരകളുടെ ശേഷിയുണ്ട്. വേഗത പരമാവധി 200 കിമി. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഈ വാഹനത്തിനുള്ളത്.
ഇന്ത്യന്‍ വിപണിയിലെ വളരെ ചുരുക്കം വരുന്ന സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളില്‍ ഒരാളാണ് ഹ്യോസംഗ്. നേരിട്ടുള്ള എതിരാളിയായ നിഞ്ജ650 ആറിനോട് മത്സരിക്കാന്‍ എന്തുകൊണ്ടും കെല്‍പുള്ളയാളുമാണ്. എന്നാല്‍ ബ്രാന്‍ഡ് പ്രശസ്തിയുടെയും വിപണി ശൃംഘലകളുടെയുമൊക്കെ കാര്യത്തില്‍ ഇത്തിരി പിന്നിലാണ്. ഈ പ്രശ്നത്തെ മറികടക്കുക എന്നതാണ് ഹ്യോസംഗിന്‍റെ ഡിസ്കൗണ്ട് തീരുമാനത്തിന് പിന്നില്‍.


Click it and Unblock the Notifications








