മഹീന്ദ്ര റോഡിയോ ഡ്യുവല്‍ കളര്‍

സ്റ്റെര്‍ലിംഗ് ബ്ലാക്ക്, സ്കാര്‍ലറ്റ് ബ്ലാക്ക് എന്നീ നിറങ്ങളുടെ ചേരുവയാണ് പുതിയ പതിപ്പിന് നല്‍കിയിരിക്കുന്നത്.
സിറ്റി റൈഡിംഗില്‍ മഹീന്ദ്ര റോഡിയോ മിടുക്ക് തെളിയിച്ചിട്ടുള്ളതാണ്. 125 സിസി എന്‍ജിനാണ് ഈ സ്കൂട്ടറിനുള്ളത്. ടെലസ്കോപിക് സസ്പെന്‍ഷന്‍ പോലുള്ള, സെഗ്മെന്‍റില്‍ അധികം കാണാത്ത സവിശേഷതയും ഈ വാഹനത്തിന്‍റെ റൈഡ് സുഖകരമാക്കുന്നുണ്ട്.
പുതിയ ട്രന്‍ഡി ലുക് യുവാക്കളെ ആകര്‍ഷിക്കും എന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ. ഇരുചക്ര വാഹന വിഭാഗത്തില്‍ വളരെ കുറഞ്ഞ കാലത്തെ സാന്നിധ്യം മാത്രമാണ് മഹീന്ദ്രയ്ക്കുള്ളതെങ്കിലും വിപണിവളര്‍ച്ചയുടെ കണക്കുകള്‍ നല്ല പ്രതീക്ഷ കമ്പനിക്ക് നല്‍കുന്നുണ്ട്.


Click it and Unblock the Notifications








