സ്റ്റാലിയോ കേട് തീര്‍ക്കുന്നു

ഉപഭോക്താക്കള്‍ സ്റ്റാലിയോയുടെ പ്രകടനത്തില്‍ സന്തുഷ്ടരല്ല. മഹീന്ദ്രയുടെ ആദ്യ മോട്ടോര്‍സൈക്കിളിനെ കുറിച്ച് നിരവധി പരാതികളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഗിയര്‍ ബോക്സിനെക്കുറിച്ചും സസ്പെന്‍ഷന്‍ പ്രവര്‍ത്തനത്തെ കുറിച്ചുമൊക്കെയാണ് ഏറെ പരാതി വന്നിരുന്നത്. പരാതി ഏറിയപ്പോള്‍ ബ്രാന്‍ഡിന് നാണക്കേടുണ്ടാകേണ്ടെന്നു കരുതി സ്റ്റാലിയോ ഉല്‍പാദനം കഴിഞ്ഞ ഫെബ്രുവരിയില്‍ മഹീന്ദ്ര നിറുത്തുകയാണുണ്ടായത്.
പത്ത്മാസത്തിന് ശേഷം വിപണിയിലെത്തുമ്പോള്‍ സ്റ്റാലിയോ കൂടുതല്‍ ഉന്മേഷവാനായിരിക്കുമെന്ന് മഹീന്ദ്ര ഉറപ്പ് നല്‍കുന്നു. പ്രധാന ഘടകഭാഗങ്ങളെല്ലാം ഫൈന്‍ ട്യൂണിംഗ് നടത്തിയാണ് പുതിയ പതിപ്പ് വിപണിയിലെത്തിക്കുക.


Click it and Unblock the Notifications








