ദില്ലിയിലെ സുസുക്കി ബൈക്കുകള്‍
കാര്‍ വിപണി ഇത്തിരി മാന്ദ്യത്തിലാണെന്ന് നമുക്കറിയാം. എന്നാല്‍ ബൈക്ക് വിപണിയുടെ കാര്യം അങ്ങനെയല്ല. ഒന്നിനെയും വകവെക്കാതെ വളരുകയാണ് ബൈക്ക് വിപണി. 90കളുടെ ഒടുവില്‍ തുടങ്ങിയ ഉയര്‍ന്ന സിസി ബൈക്കുകളുടെ ട്രെന്‍ഡ് അതിന്‍റെ ഉച്ചാവസ്ഥയിലേക്ക് നീങ്ങുകയാണ്. വിദേശ കമ്പനികള്‍ പലതും തങ്ങളുടെ വന്‍ പ്രകടന ശേഷിയുള്ള ബൈക്കുകള്‍ നിരത്തിലെത്തിക്കാന്‍ ധൈര്യം കാട്ടിത്തുടങ്ങിയിരിക്കുന്നു.
ജിഎസ് 150 ആര്‍, സ്ലിംഗ്‍ഷോട് പ്ലസ് എന്നീ വാഹനങ്ങള്‍ സുസുക്കി ദില്ലിയില്‍ പ്രദര്‍ശിപ്പിക്കും. സുസുക്കി അക്സസ് 125 സ്കൂട്ടറാണ് വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരാള്‍.
എങ്കിലും പ്രദര്‍ശനത്തിലെ സുസുക്കി താരം ഇവയൊന്നും ആയിരിക്കില്ല. സുസുക്കി ഹയബൂസയെന്ന കരുത്തന്‍ മേളയുടെ തന്നെ കേന്ദ്ര ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും. 4 സിലിണ്ടര്‍ 1300 സിസി എന്‍ജിനാണ് ഈ പഹയനുള്ളത്. ധൂം എന്ന ബോളിവുഡ് ചിത്രം കാണാന്‍ ഇന്ത്യന്‍ വാഹനപ്രണയികളെ കൂട്ടത്തോടെ തിയറ്ററിലെത്തിക്കാന്‍ ഈ ബൈക്കിന്‍റെ സാന്നിധ്യം സഹായകമായി.
സുസുക്കി ബന്‍ഡിറ്റ് 1250എസ്എ ആണ് മറ്റൊരാള്‍. ഇവനും ഇന്ത്യയില്‍ അരങ്ങേറ്റം ചെയ്തത് ധൂമിലൂടെയാണ്. ജിഎസ്എക്സ്-ആര്‍ 1000 അല്ലെങ്കില്‍ ഗിക്സര്‍ എന്ന സൂപ്പര്‍ബൈക്കും ദില്ലിയില്‍ കാണാം.
വിപണി പ്രതീക്ഷയോടെ കാക്കുന്ന മോഡലാണ് എം 1800. കഴിഞ്ഞ മാസമാണ് ഈ വാഹനം വിപണിയില്‍ ലോഞ്ച് ചെയ്തത്. ദില്ലി എക്സ്പോയില്‍ പോകുന്നവര്‍ക്ക് ഇവനെയും കാണാന്‍ കഴിയും.


Click it and Unblock the Notifications









