ഹോണ്ട ചോപ്പര്‍ കണ്‍സെപ്റ്റ്

രണ്ട് ഇലക്ട്രിക് മോട്ടറിന്‍റെ സഹായത്താലാണ് ഈ ബൈക്ക് പ്രവര്‍ത്തിക്കുന്നത്. ഇതിന്‍റെ കൂടുതല്‍ സാങ്കേതിക വിശദാംശങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല. ഇത് ഭാവിയിലേക്കുള്ള വാഹനമാണെന്നാണ് കമ്പനി പറയുന്നത്. കാഴ്ചയില്‍ തോന്നുന്നത് മറ്റൊന്നാണ്. ഭാവിയില്‍ നിന്ന് ഭൂതത്തിലേക്ക് വഴിതെറ്റി വന്ന ഒരുത്തനാണിവന്‍!
ഹോണ്ട ഇലക്ട്രിക് ചോപ്പര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് പീറ്റര്‍ നോറിസ് ആണ്. പാരിസ്ഥിതികമായ യാതൊരു കേടുപാടുകലും ഉണ്ടാക്കാത്ത ഈ വാഹനം പക്ഷെ വിപണിയില്‍ കാണണമെങ്കില്‍ ഇനിയും പത്തിരുപത് സംകരാന്തി പിന്നിടേണ്ടി വരും. നേരത്തെ പറഞ്ഞുവല്ലോ ഇത് ഭാവിയില്‍ നിന്ന് നേരിട്ട് കേറിവന്ന കണ്‍സെപ്റ്റാണ്.


Click it and Unblock the Notifications








