പ്രീമിയം വിഭാഗത്തില്‍ ഹീറോ താഴേക്ക്

30 ശതമാനം കണ്ടാണ് ഹീറോ പ്രീമിയം ബൈക്കുകളുടെ വില്‍പന ഇടിഞ്ഞിരിക്കുന്നത്. ഹീറോയുടെ വില്‍പന ഇടിഞ്ഞത് ഏതെങ്കിലും പൊതു പ്രതിഭാസത്തിന്‍റെ കണക്കില്‍ പെടുത്താന്‍ പറ്റുന്നില്ലയെന്നതാണ് ഏറെ ആശങ്കകളുണ്ടാക്കുന്നത്. മറ്റ് പ്രീമിയം ബൈക്ക് നിര്‍മാതാക്കളുടെയെല്ലാം വില്‍പനയില്‍ കുതിപ്പ് നടക്കുന്ന ഘട്ടത്തിലാണ് ഹീറോയുടെ കിതപ്പ്.
ഹീറോയുടെ ഏറ്റവും പ്രശസ്തമായ പ്രീമിയം ബൈക്ക് മോഡലായ കരിസ്മയുടെ വില്‍പനയില്‍ പോലും ഒരാശ്വാസം കണ്ടെത്താന്‍ കമ്പനിക്കായില്ല. വിചാരിച്ചിടത്തൊന്നും വില്‍പന ഇനിയും എത്തിയിട്ടില്ല. ഇനി വിചാരിക്കുനില്‍ക്കാന്‍ സമയവുമില്ല.
ബജാജ് പള്‍സര്‍ തന്നെയാണ് സ്പോര്‍ട്സ് ബൈക്ക് സെഗ്മെന്‍റില്‍ താരമായി നില്‍ക്കുന്നത്. ഇവനെ വെല്ലാന്‍ ശേഷിയുള്ള വാഹനങ്ങളൊന്നും ഹീറോയുടെ പക്കല്‍ ഇപ്പോഴില്ല എന്ന് പറയേണ്ടി വരും. ബജാജും ഹോണ്ടയും ഇന്ത്യന്‍ വിപണിയില്‍ വേരുകള്‍ കൂടുതലാഴ്ത്തുവാന്‍ ശ്രമിക്കുകയാണ്. ഹീറോയ്ക്ക് കുറച്ച് വിയര്‍ക്കേണ്ടതായി വരും.


Click it and Unblock the Notifications