ബജാജ് 40 ലക്ഷം ബൈക്ക് വില്‍ക്കും

Boxer 150cc (Bharat Bike)
കാറ്റിനൊപ്പം പായുവാനുള്ള തീരുമാനത്തിലാണ് ബജാജ്. ബൈക്ക് വിപണി മുന്നേറ്റം തുടരുന്ന സാഹചര്യത്തില്‍ വില്‍പന ഉയര്‍ത്തുവാനുള്ള പദ്ധതികള്‍ ബജാജ് ആസൂത്രണം ചെയ്യുന്നു. നടപ്പ് വര്‍ഷം 40 ലക്ഷത്തിലധികം ഇരുചക്രവാഹനങ്ങള്‍ വിറ്റഴിക്കാനാണ് ബജാജിന്‍റെ പദ്ധതിയെന്ന് ബജാജ് ഓട്ടോ ജനറല്‍ മാനേജര്‍ ചന്ദ്രശേഖര്‍ അറിയിക്കുന്നു.

കാറുവാങ്ങാന്‍ വീടുവിട്ടിറങ്ങിയവന്‍ പെട്രോള്‍ വിലക്കയറ്റവും ഇന്‍ററസ്റ്റ് റേറ്റ് നിരക്കും കണ്ട് അന്തംവിട്ട്, ഒടുവില്‍ ബൈക്ക് വാങ്ങി വീട്ടിലെത്തുന്ന സാഹചര്യമാണ് ഇരുചക്രവിപണിയെ സഹായിക്കുന്നതെന്ന് ചന്ദ്രശേഖര്‍ നിരീക്ഷിക്കുന്നു. ബോക്സര്‍ 150 ലോഞ്ചിംഗ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരത് ബൈക്ക് എന്നാണ് ബോക്സര്‍ 150യെ ബജാജ് വിശേഷിപ്പിക്കുന്നത്. ഗ്രാമങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബോക്ലര്‍ വിപണിയിലെത്തുന്നത്. 43,247 രൂപയാണ് ഭാരത് ബൈക്കിന്‍റെ എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Sunday, September 4, 2011, 15:01 [IST]
English summary
Bajaj Auto is targeting to sell more than 4 million units of its vehicles in the current financial year, as per a statement given to reporters by Chandrasekar, Bajaj Auto General Manager.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X