നിഞ്ജയെ പേടിച്ച് ഹ്യോസംങ്

ജിടി 650 ആറിന് 4.75 ലക്ഷം രൂപയാണ് നിലവിലെ വില. ഇതിനേക്കാള്‍ 18 ലക്ഷം രൂപ വിലക്കുറവിലാണ് നിഞ്ജ വിപണിയിലിറങ്ങിയിരിക്കുന്നത്.
ലോകപ്രശസ്തമായ ബ്രാന്‍ഡ് എന്ന പരിഗണന നിഞ്ജയ്ക്ക് വേറെയും ലഭിക്കും. ജിടി 650 ആര്‍ ആരുടേതെന്ന് ചോദിച്ചാല്‍ മിക്കവാറും പേരുടെ ഉത്തരം 'അജ്ഞാതകര്‍തൃകം' എന്നായിരിക്കും. അത്രയ്ക്ക് പരിചിതമാണ് ഇന്ത്യന്‍ വിപണിയില്‍ ഈ കൊറിയന്‍ കമ്പനി. ചുരുക്കത്തില്‍, ഹ്യോസംഗിനെ മൂലയ്ക്കിരുത്താന്‍ കാവസാക്കിക്ക് കാര്യമായൊന്നും വിയര്‍ക്കേണ്ടി വരില്ലെന്ന് സാരം.
ഹ്യോസംങ് ബൈക്കില്‍ നിലവില്‍ ഇന്ത്യന്‍ നിര്‍മ്മിതമെന്ന് പറയാവുന്ന ഒരേയൊരു ഭാഗം അതിന്റെ ഹോണ്‍ മാത്രമാണെന്നാണ് അറിവ്. ഇറക്കുമതി ചെയ്യുമ്പോഴുള്ള നികുതികൂടി ഒഴിവാക്കിക്കിട്ടിയാല്‍ കുറഞ്ഞ വിലയ്ക്ക് ബൈക്ക് വിപണിയില്‍ എത്തിക്കാമെന്നാണ് കൊറിയക്കാരന്റെ മനസ്സിലിരിപ്പ്.
പുതിയ പ്രഖ്യാപനത്തിലുടെ ഹ്യോസംഗ് മറ്റൊന്നുകൂടി മനസ്സില്‍ കാണുന്നുണ്ട്. ധൃതിപിടിച്ച് വിലകുറഞ്ഞ നിഞ്ജയെ വാങ്ങാന്‍ പോകുന്നവരെ ഒന്നു പിടിച്ചു നിര്‍ത്താന്‍ ഈ പ്രഖ്യാപനം കൊണ്ട് സാധിക്കുമെന്ന് കമ്പനി കരുതുന്നു. എന്നാല്‍ ഇതുകൊണ്ടുള്ള തല്‍ക്കാല മനഃശാന്തി കൊണ്ട് കഴിയുമോ? അധികം താമസിയാതെ തന്നെ ജിടി 650 ആറിന്റെ വില കുറച്ചെന്ന വാര്‍ത്തയും ള്‍േക്കാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എസ് ആന്‍ഡ് ടിയുമായി ചേര്‍ന്ന് ബൈക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്നാണ് ഗാര്‍വര്‍ കരുതുന്നത്. ഏതെല്ലാം ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നത് ഇരുകമ്പനികളിലെയും എന്‍ജിനീയര്‍മാരുടെ ഒരു സംഘം പഠിച്ചുവരുകയാണെന്ന് ഗാര്‍വര്‍ മാനേജിംഗ് ഡയറക്ടര്‍ ഡിയാ ഗാര്‍വെര്‍ ഇബ്‌നിസ് പറയുന്നു.


Click it and Unblock the Notifications








