കാവസാക്കി നിഞ്ജ 650ആര്‍ പുറത്തിറങ്ങി

പെര്‍ഫോമന്‍സ് ബൈക്കിംഗില്‍ തരംഗം തീര്‍ക്കുവാന്‍ ഉദ്ദേശിച്ചുള്ള രംഗപ്രവേശം ഇതിനു മുമ്പും ഇന്ത്യന്‍ വിപണിയില്‍ കാവസാക്കി നടത്തിയിട്ടുണ്ട്. 2009-ല്‍ 250 സിസിയുടെ കാവസാക്കി നിഞ്ജ ഇന്ത്യയില്‍ ഇറക്കിയിരുന്നു. അന്ന് പക്ഷെ ഉയര്‍ന്ന കപ്പാസിറ്റിയുള്ള ബൈക്കിന് പറ്റിയ വിപണിയായി ഇന്ത്യയെ കാവസാക്കി കണ്ടില്ല. എന്നാല്‍ അധികം വൈകിയില്ല. മേഘങ്ങള്‍ നീങ്ങുകയും ആകാശം തെളിയുകയും ചെയ്തിരിക്കുന്നു.
കാവസാക്കി നിഞ്ജയുടെ ദില്ലിയിലെ എക്‌സ് ഷോറൂം വില 4.57 ലക്ഷം രൂപയാണ്. 649 സിസിയുടെ ഇരട്ട സിലിണ്ടര്‍ എന്‍ജിന്‍ 72 പി എസ് കരുത്തും 66 എന്‍ എം മികച്ച ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഈ സെഗ്മെന്റില്‍ ഇതുവരെ ലഭ്യമായിരുന്നത് ഗാര്‍വെര്‍ ഹ്യോസങ്ങിന്റെ ജിടി 650 ആര്‍ മാത്രമാണ്. ജപ്പാനില്‍ നിന്നുള്ള കാവസാക്കിയുടെ ഇന്ത്യയിലെ കിടമത്സരം ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യോസംങ്ങിനോടാണ്. ഗാര്‍വറിന്റെ ജിടി 650ആറിന്റെ അതേവിലയാണ് നിഞ്ജയ്ക്കും. അയല്‍വാസികള്‍ തമ്മിലുള്ള പൊരിന് ഇന്ത്യന്‍ മണ്ണ് വേദിയാകുമ്പോള്‍ അത് കൗതുകകരം കൂടിയാണ്.
ശക്തമായ എന്‍ജിന്‍ സപ്പോര്‍ട്ട് കാവസാക്കി ബൈക്കിന്റെ പ്രത്യേകതയാണ്. 2006-ലാണ് നിഞ്ജ ആദ്യമായി നിരത്തില്‍ ഇറങ്ങുന്നത്. റൈഡിംഗിലെ പുതുതാല്‍പര്യക്കാരെ ഉന്നം വെച്ചായിരുന്നു ബൈക്കിന്റെ രംഗപ്രവേശം. 2006-ലെ മോഡലിന് നിസ്സാരമല്ലാത്ത ചില മാറ്റങ്ങള്‍ വരുത്തി ഇന്നത്തെ നിഞ്ജയെ 2009ലാണ് രൂപപ്പെടുത്തിയെടുത്തത്.


Click it and Unblock the Notifications








