ഹീറോയില്‍ നിന്ന് മൂന്ന് വണ്ടികള്‍!

Hero MotoCorp unveils Two-Wheeler Models
ഹീറോ മോട്ടോ കോര്‍പ് മൂന്ന് ഇരുചക്ര മോഡലുകള്‍ അവതരിപ്പിച്ചു. പാഷന്‍ എക്സ്പ്രോ, ഇഗ്നൈറ്റര്‍, മെസ്ട്രോ എന്നിവയാണ് മോഡലുകള്‍. ഹീറോ മോട്ടോകോര്‍പ് തലവന്‍ മുഞ്ജാള്‍ ആണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്. കുറച്ചു മാസങ്ങള്‍ക്കകം തന്നെ വാഹനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് മുഞ്ജാള്‍ അറിയിച്ചു.

ഹീറോ ബ്രാന്‍ഡ് നാമത്തിലുള്ള ആദ്യ ബൈക്ക് മോ‍ഡല്‍ ഹീറോ ഇംപള്‍സ് കഴിഞ്ഞ വര്‍ഷമാണ് വിപണിയിലെത്തിയത്. ഇത് ഓണ്‍റോഡ്-ഓഫ് റോഡ് സവിശേഷതകള്‍ ഒരുമിച്ചിണക്കിയ വാഹനമാണ്. ഇന്ത്യന്‍ വിപണിയിലെ ഇത്തരത്തിലുള്ള ആദ്യ ബൈക്കാണ് ഇംപള്‍സ് എന്ന് ഹീറോ അവകാശപ്പെടുന്നു.

പാഷന്‍ എക്സ്പ്രോ, ഇഗ്നാറ്റര്‍ എന്നിവ ബൈക്ക് മോഡലുകളാണ്. പാഷന്‍ എക്സ്പ്രോയുടെ എന്‍ജിന്‍ ശേഷി 100 സിസിയാണ്. ഇഗ്നൈറ്റര്‍ 125 സിസിയും. സ്കൂട്ടര്‍ മോഡലാണ് മെസ്ട്രോ. 110 സിസിയാണ് ഈ വാഹനത്തിന്‍റെ എന്‍ജിന്‍.

അതേസമയം മൂന്ന് വണ്ടികളുടെയും വില ഹീറോ പ്രഖ്യാപിച്ചിട്ടില്ല. വിപണിയില്‍ ലോഞ്ച് ചെയ്യുന്ന വേളയില്‍ മാത്രമേ പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് ഹീറോ പറയുന്നത്. മെസ്ട്രോ സ്കൂട്ടറിന്‍റെ വില അധികം താമസിക്കാതെ തന്നെ അറിയാനാകും. ഈ വാഹനം ദില്ലി എക്സ്പോയില്‍ ലോഞ്ച് ചെയ്യും എന്നതിനാലാമിത്.

ഹീറോ മോട്ടോകോര്‍പ് എന്ന കമ്പനിയുടെ ഭാവിയുടെ നയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ വാഹനങ്ങള്‍ എന്ന് മുഞ്ജള്‍ പറയുന്നു. വെറും ഒരു വാഹനലോഞ്ച് എന്ന നിലയില്‍ മാത്രം ഇതിനെ കാണരുതെന്നാണ് അദ്ദേഹത്തിന്‍റെ അപേക്ഷ. ഇന്ത്യന്‍ വിപണിയില്‍ തുടര്‍ന്നും നേതൃനിരയില്‍ തന്നെ തുടരുവാനുള്ള മന്ത്രത്തകിടുകള്‍ ജപിച്ചുകെട്ടിയവയാണ് പുതിയ വാഹനങ്ങള്‍!

More from DriveSpark

Article Published On: Wednesday, January 4, 2012, 15:59 [IST]
English summary
Hero MotoCorp unveiled three new models in Indian market, Passion XPro, Ignitor, Maestro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X