സുസുക്കി 'സ്വിഷ്' വിപണിയില്‍

Suzuki Swish 125
ഇരുചക്രവാഹനങ്ങളുടെ പറുദീസയാണ് ഇന്ത്യ. ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ഉപയോഗത്തില്‍ അസാധാരണമായ വൈവിധ്യം രാജ്യത്ത് നിലനില്‍ക്കുന്നു. 100 സി സി മുതല്‍ 2000 സിസി വരെയുള്ള വിവിധ തരം ഉപയോഗമൂല്യമുള്ള വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ മികച്ച മാര്‍ക്കറ്റാണ് വളര്‍ന്നിട്ടുള്ളത്. സ്കൂട്ടര്‍ വിപണിയില്‍ നടക്കുന്ന വന്‍ വളര്‍ച്ചയെ മുതലെടുക്കാന്‍ കമ്പനികള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് ഒടുവിലത്തെ ഉദാഹരണമാണ് സുസുസക്കി സ്വിഷ്.

സുസുക്കിയുടെ നിലവിലുള്ള സ്കൂട്ടര്‍ മോഡലായ അക്സസിനുള്ള അന്തംവിട്ട ഡിമാന്‍ഡ് സുസുക്കിയെ വിഷമത്തിലാക്കുന്നുണ്ട്. കാത്തിരിപ്പ് സമയം കൂടുന്ന പ്രശ്നം പരിഹരിക്കാന്‍ പുതിയ വാഹനത്തിന് കഴിയും എന്നാമ് സുസുക്കി കരുതുന്നത്. 2012 ദില്ലി ഓട്ടോ എക്സ്പോയില്‍ സുസുക്കി സ്വിഷ് പ്രദര്‍ശിപ്പിച്ചിരുന്നു.

125 സിസി ഓട്ടോമാറ്റിക് സ്വിഷ് ഇന്ത്യയില്‍ എല്ലാ സുസുക്കി ഷോറൂമുകളിലും ലഭ്യമാകും. 8.58 കുതിരകളുടെ ശക്തിയും 9 എന്‍ എം ടോര്‍ക്കുമാണ് സ്കൂട്ടറിനുള്ളത്.

വളരെ സെക്സിയായ ശരീരഭാഷയാണ് സ്വിഷിനുള്ളത്. ടെലിസ്കോപിക് ഫ്രണ്ട് സസ്പെന്‍ഷനാണ് സ്വിഷിനുള്ളത്. ഇത് ഇന്ത്യന്‍ റോഡുകളെ മുന്നില്‍ക്കണ്ട് നിര്‍മിച്ചതാണെന്ന് പറയണം. ഗട്ടറുകള്‍ നിറഞ്ഞനമ്മുടെ റോഡുകളില്‍ ടെലിസ്കോപിക് സസ്പെന്‍ഷന്‍ മികച്ച സപ്പോര്‍ട്ട് നല്‍കും.

45,431 രൂപയാണ് സ്വിഷിന്‍റെ ദില്ലി എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Friday, February 17, 2012, 12:17 [IST]
English summary
In an effort to reduce the pressure on the Access 125, Suzuki developed the Swish 125 and unveiled it at the 2012 Delhi Auto Expo. And now the new Suzuki Swish has hit the market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X