കെടിഎം ഡ്യൂക്ക് ജനുവരി 24ന്

KTM Duke 200
ഇറ്റാലിയന്‍ കമ്പനിയായ കെടിഎം ഇന്ത്യയില്‍ വന്നിറങ്ങുക കെ ടി എം ഡ്യൂക്ക് 200 എന്ന മോഡലുമായിട്ടാണെന്ന് നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ ഔദ്യോഗിക വിവരം വ്യക്തമാക്കുന്നത് ഡ്യൂക്ക് 200-ന്‍റെ ലോഞ്ച് ജനുവരി 24-ന് നടക്കുമെന്നാണ്. സ്പോര്‍ട്സ് ബൈക്ക് രംഗത്തെ അതികായരായ കെ ടി എം ഇന്ത്യന്‍ ബൈക്ക് വിപണിയിലെ പോരാളിയായ ബജാജുമായി ചേര്‍ന്നാണ് ബൈക്ക് വിപണിയിലെത്തിക്കുക.

ഡ്യൂക്ക് എന്ന മസിലന്‍ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ സജീവസാന്നിധ്യമായി മാറുമെന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. ഇതുവരെ വന്നിട്ടുള്ള അവലോകനങ്ങള്‍ കെ ടി എമ്മിനെ എത്രമാത്രം ഇന്ത്യന്‍ ഓട്ടോ പ്രണയികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുവെന്ന് വ്യക്തമാക്കുന്നതാണ്.

കെടിഎം ഡ്യൂക്ക് 125 മോഡലിന്‍റെ എന്‍ജിന്‍ ശേഷിയില്‍ വര്‍ധന വരുത്തിയതു മാത്രമാണ് ഈ ബൈക്കിന്‍രെ ഒരേയൊരു വ്യത്യാസം, 200 സിസി ലിക്യുഡ് കൂള്‍ഡ് എന്‍ജിനാണ് കെടിഎമ്മിനുള്ളത്. ഈ 4 സ്ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 10000 ഈര്‍പി എമ്മില്‍ 25.5 കുതിരകളുടെ ശേഷി ഉല്‍പാദിപ്പിക്കുന്നു. 20 എന്‍ എം ടോര്‍ക്കാണ് എന്‍ജിന് പകരുക. 8000 ആര്‍ പി എമ്മില്‍.

1.25 ലക്ഷത്തിനും 1.31 ലക്ഷത്തിനും ഇടയിലായിരിക്കും വിലനിലവാരം.

More from DriveSpark

Article Published On: Thursday, January 19, 2012, 11:38 [IST]
English summary
Bajaj announced the launch date of the KTM Duke 200. The most expected bike will be launched in Indian Market on 24th January 2012.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X