ബജാജ് പുതിയ പള്‍സര്‍ ജനുവരി 30ന്

Bajaj Pulsar
ബജാജ് ഈ പുതിയ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ ഇടിച്ചുകയറുകയാണ്. ഇറ്റാലിയന്‍ കമ്പനിയായ കെ ടി എമ്മുമായി ചേര്‍ന്ന് ബജാജ് പുറത്തിറക്കുന്ന കെടിഎം ഡ്യൂക്ക് 200 എന്ന കിടിലന്‍ ബൈക്ക് ഈ വരുന്ന 24ന് വിപണിയിലെത്തും. ഇക്കഴിഞ്ഞ ദില്ലി എക്സ്പോയില്‍ ഓട്ടോറിക്ഷയ്ക്ക് പകരം വെയ്ക്കാവുന്ന ഒരു വാഹനം, ആര്‍ഇ60, ബജാജ് അവതരിപ്പിച്ചിരുന്നു. ഇതിനെല്ലാം പുറമെ, ബജാജിന്‍റെ കൊടിപേറുന്ന വാഹനമായ പള്‍സറിന്‍റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരികയാണ്. ഈ മാസം മുപ്പതിന് പുതിയ പള്‍സര്‍ വിപണിയെ കടന്നാക്രമിക്കും.

ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജീവ് ബജാജ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ വിപണിയും വാഹനപ്രേമികളും കൊതിപൂണ്ടി കാത്തിരിക്കുന്ന വാഹനമാണ് ബജാജ് പള്‍സര്‍ പുതുപ്പതിപ്പ്.

എന്‍ജിന്‍ ശേഷി ഏത് വിഭാഗത്തില്‍ വരുമെന്നത് സംബന്ധിച്ച് യാതൊരു വിവരങ്ങളും ബജാജ് തന്നിട്ടില്ല. ഇക്കാരണത്താല്‍ നമുക്ക് ചില ഊഹങ്ങളിലേക്ക് കടക്കാം. 250 സിസി പല്‍സറിന് എന്തെങ്കിലും സാധ്യതയുണ്ടോ? പൂര്‍ണമായി തള്ളിക്കളയാനാവില്ല എന്നാണ് ഉത്തരം. നിലവില്‍ കാവസാക്കി നിഞ്ജയും ഹോണ്ടയുമാണ് 250 സിസി സെഗ്മെന്‍റിലെ സാന്നിധ്യം. ഹ്യോസംഗ് ഗാര്‍വര്‍ ഒരു പുതിയ ബൈക്കുമായി ഉടന്‍ തന്നെ ഈ വിഭാഗത്തിലേക്കെത്തും. ഇവിടേക്ക് കയറിയിരിക്കാന്‍ പള്‍സറിന് എന്തുകൊണ്ടും യോഗ്യതയുണ്ട്. മാറിവരുന്ന വിപണിസാഹചര്യത്തില്‍ ഇത്തരമൊരു അപ്‍ഗ്രേഡ് ആവശ്യവുമാണ്.

150 സിസിയും 220 സിസിയുമാണ് മറ്റ് സെഗ്മെന്‍റുകള്‍. ഇതില്‍ 220 സിസിക്കാണ് ഓട്ടോ ഊഹക്കാര്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത്. 220 സിസി സെഗ്മെന്‍റില്‍ നിലവിലുള്ള പള്‍സറിനെ ഒന്നു പുതുക്കി രംഗത്തിറക്കുന്നതാകാനും മതി. പക്ഷെ ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യം മറ്റൊന്നാണ്. പുതിയ ലിക്യുഡ് കൂള്‍ഡ് എന്‍ജിനുമായാണ് പള്‍സര്‍ വരുന്നത്. അങ്ങനെയെങ്കില്‍ അതൊരു പുതിയ സെഗ്മെന്‍റ് സാന്നിധ്യം സൃഷ്ടിക്കാനായിക്കൂടേ? കാത്തിരിക്കാം!

More from DriveSpark

Article Published On: Friday, January 20, 2012, 15:35 [IST]
English summary
The 2012 Bajaj Pulsar will rush into the Indian market on January 30th.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X