ബിഎംഡബ്ലിയു എസ്1000ആര്‍ആര്‍ നിരത്തില്‍

BMW S1000RR Superbike 2012
ദില്ലി എക്സ്പോയില്‍ ബി എം ഡബ്ലിയുവിന്‍റെ എസ്1000ആര്‍ആര്‍ സൂപ്പര്‍ബൈക്ക് പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുവാന്‍ വെച്ച മോഡലായതിനാല്‍ ബൈക്കിനു ചുറ്റും വാഹനപ്രേമികളുടെ തരക്കേടില്ലാത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. അന്നേരമൊന്നും ലോഞ്ച് ചെയ്യുന്നതിന്‍റെ സൂചന ബി എം ഡബ്ലിയു തന്നിരുന്നില്ല. പുതിയ ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ആ കരുത്തന്‍ ഇന്ത്യന്‍ നിരത്തില്‍ ഇറങ്ങിക്കഴിഞ്ഞുവെന്നാണ്! ക്യാമറയും തൂക്കിപ്പിടിച്ച് തെരുവുകള്‍ തോറും സ്പൈഷോട്ടിനായി തെണ്ടിനടക്കുന്ന ഓട്ടോഭ്രാന്തന്മാര്‍ക്കൊന്നും പിടിതരാതെയാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്.

ചില ബ്രാന്‍ഡുകള്‍ അങ്ങനെയാണ്. ഒരു പിടിയും ആര്‍ക്കും തരാതെ വിപണിയില്‍ ലോഞ്ചിക്കളയും. ഇവര്‍ക്ക് പരസ്യങ്ങളോ വാര്‍ത്തകളോ ആവശ്യമില്ല. എന്താണ് ഇതിനു പിന്നില്‍ എന്ന് ആരും ആലോചിച്ചുപോകും. ഉത്തരം വളരെ ലളിതമാണ്. ചാത്തന്‍ സേവയ്ക്കല്ലേ പരസ്യം വേണ്ടു? ഗുരുവായൂരപ്പന് അതിന്‍റെ ആവശ്യമില്ലല്ലോ!

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ വരുന്നതു വരെ ഈ വാര്‍ത്ത മുണയാണെന്ന് വിശ്വസിക്കുക. നിരവധി പേരുടെ പക്കല്‍ ഈ കിടിലന്‍ വാഹനം ഇതിനകം തന്നെ നേരിട്ട് കണ്ടു കഴിഞ്ഞു. അവ ഇറക്കുമതി ചെയ്തവയല്ല. നേരിട്ട് ഷോറൂമില്‍ പോയി ചുളയെണ്ണിക്കൊടുത്ത വാങ്ങിയവ. എന്തായാലും ബിഎംഡബ്ലിയുവില്‍ നിന്ന് ഒരു ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്.

More from DriveSpark

Article Published On: Monday, January 30, 2012, 13:00 [IST]
English summary
Rumors are spiraling that the 2012 model of BMW S1000RR Superbike has been launched in Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X