പള്‍സര്‍ 350 വരുന്നു!!

Bajaj Pulsar 200 NS
ബജാജ് പള്‍സറിന്‍റെ 200 സിസി പതിപ്പ് വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത് കുറച്ചുദിവസം മുന്‍പാണ്. ബജാജും ഇറ്റാലിയന്‍ കമ്പനിയായ കെടിഎമ്മും ചേര്‍ന്ന് നിര്‍മിച്ച കെടിഎം ഡ്യൂക്ക് എന്ന 200 സിസി വാഹനവും പള്‍സര്‍ 200 അവതരണത്തിന് തൊട്ടു മുന്‍പായി ലോഞ്ച് ചെയ്തു. കെടിഎം നേക്കഡ് ബൈക്കിന്‍റെ ചുവടുപിടിച്ചാണ് ബജാജ് പള്‍സര്‍ 200 എന്‍എസ് നിര്‍മിച്ചിരിക്കുന്നത്. ബജാജ് നടപ്പുവര്‍ഷം നടത്താന്‍ പോകുന്നത് കടുത്ത വിപണിനീക്കങ്ങളാണ് എന്നതിന്‍റെ തെളിവുകളായി ഇതിനെ കണക്കാക്കുന്നവരുണ്ട്. എന്തായാലും പുതുതായി ബജാജില്‍ നിന്നു വരുന്ന വാര്‍ത്ത ഈ കണക്കാക്കലിനെ സാധൂകരിക്കുന്നുണ്ട്.

ഇനി അടുത്ത നീക്കം 350 സിസിയിലേക്കാണെന്ന് ഔദ്യോഗികമായ വിശദീകരണം തന്നെ വന്നു കഴിഞ്ഞു. കെ ടി എം ഡ്യൂക്ക് 350 സിസി സ്പോര്‍ട്സ് ബൈക്ക് വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നുണ്ട്. ഇതിനു പിന്നലെയായിരിക്കും ബജാജിന്‍റെ പള്‍സര്‍ സ്പോര്‍ട്സ് ബൈക്ക് വന്നെത്തുക. 200 സിസി പള്‍സറിന്‍റെ കാര്യത്തില്‍ സംഭവിച്ചപോലെ കെടിഎം ഡ്യൂക്കില്‍ നിന്ന് നിര്‍ണായകമായ പലതും 350 സിസി പള്‍സറും കൈക്കൊള്ളും.

രാജീവ് ബജാജ് വ്യക്തമാക്കുന്നത് പ്രകാരം 2013ല്‍ 350 സിസി ബൈക്ക് ഇറങ്ങും. കെടിഎം ഡ്യൂക്ക് 350യും ഇതെ കാലയളവില്‍ തന്നെ പുറത്തിറങ്ങും.ബജാജ് പള്‍സറിനേക്കാള്‍ ഉയര്‍ന്ന വില സൂക്ഷിക്കുക എന്ന വിപണിതന്ത്രം ഡ്യൂക്ക് 350യുടെ കാര്യത്തിലും കെടിഎം തുടരും.

More from DriveSpark

Article Published On: Wednesday, February 1, 2012, 12:52 [IST]
English summary
Bajaj to launch 350cc version of its flagship model Pulsar in 2013 After the launch of KTM Duke 350.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X