എന്‍ഫീല്‍ഡ് ഫിലിപ്പിന്‍സിലേക്ക്

Royal Enfield Desert Storm 500
റോയല്‍ എന്‍ഫീല്‍ഡ് എന്ന കൊളോണിയല്‍ ഇന്ത്യക്കാരന്‍ രാജ്യത്തെ വാഹനപ്രേമികളുടെ അഭിമാന താരമാണ്. ഏതാണ്ട് 36ളം രാഷ്ട്രങ്ങളില്‍ എന്‍ഫീല്‍ഡ് വിറ്റഴിക്കപ്പെടുന്നുണ്ട്. പുതിയ വാര്‍ത്തകള്‍ പറയുന്നത് ഫിലിപ്പിന്‍സിലേക്ക് എന്‍ഫീല്‍ഡ് നടത്തുന്ന യാത്രയെക്കുറിച്ചാണ്. എന്‍ഫീല്‍‍ഡില്‍ നിന്നുള്ള പുതിയ കരുത്തന്മാരായ ഡിസര്‍ട്ട് സ്റ്റോം 200, ക്ലാസിക് 500, ക്ലാസിക് ബാറ്റില്‍ ഗ്രീന്‍, ക്ലാസിക് ക്രോം 500, ഇലക്ട്രാ ഡീലക്സ് 500 എന്നീ ബൈക്കുകളാണ് ഫിലിപ്പിന്‍സുകാര്‍ക്ക് വാങ്ങാന്‍ കഴിയുക.

ഫിലിപ്പിന്‍സില്‍ വില്‍ക്കുന്ന മോഡലുകളില്‍ പലതും ഇന്ത്യയില്‍ ലഭ്യമല്ല എന്നതാണ് രസകരമായ വസ്തുത. ഉദാഹരണത്തിന് ക്ലാസിക് 500 ബാറ്റില്‍ ഗ്രീന്‍ എന്ന മോ‍ഡല്‍ എടുക്കുക. ഈ വാഹനത്തിന് ഉപയോഗിച്ചിരിക്കുന്ന നിറം മിലിട്ടറി ഗ്രീന്‍ ആണ്. ഈ നിറത്തിലുള്ള വാഹനങ്ങള്‍ സിവിലിയന്മാര്‍ ഉപയോഗിക്കരുതെന്നാണ് ഇന്ത്യന്‍ നിയമം. പ്രസ്തുത നിറത്തെ അത്രകണ്ട് ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ഓട്ടോ പ്രണയികളുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ക്ക് പട്ടാളത്തില്‍ ചേരുകയല്ലാതെ മറ്റൊരു വഴിയുമില്ല. നോക്കണേ ഭരണകൂടഭീകരതയുടെ ഒരു പോക്ക്!

റോയല്‍ എന്‍ഫീല്‍ഡ് 500 സിസി വാഹനങ്ങള്‍ മാത്രമാണ് ഇന്ന് കയറ്റുമതി ചെയ്യുന്നത്. എന്‍ജിന്‍, ഗിയര്‍ബോക്സ്, ക്ലച്ച് എന്നിവ ഒരു സിംഗിള്‍ പാക്കേജിലേക്ക് മാറ്റിയുള്ള സാങ്കേതിക പരിഷ്കരണം റോയല്‍ എന്‍ഫീല്‍ഡ് നടപ്പാക്കിയത് ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പെര്‍ഫോമന്‍സില്‍ വലിയ മാറ്റം വന്നതു മാത്രമല്ല മെയിന്‍റനന്‍സ് ചെലവിലും മാറ്റമുണ്ടായിട്ടുണ്ട്.

More from DriveSpark

Article Published On: Monday, February 6, 2012, 14:37 [IST]
English summary
Royal Enfield enters Philippine automobile market with its new 500cc bikes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X