ബോക്സറിന് 100 സിസി പതിപ്പ്

Posted By:
Bajaj Boxer
ബോക്സറിന്‍റെ കാര്യത്തില്‍ ബജാജിന്‍റെ കണക്കു കൂട്ടലുകള്‍ പിഴച്ചുവോ? അതേയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 150 സിസി ബൈക്ക് പുറത്തിറക്കിയത് ഗ്രാമ വിപണികളെ ലക്ഷ്യം വെച്ചായിരുന്നു. എന്നാല്‍ കുറഞ്ഞ മൈലേജ് നിരക്ക് ബോക്സറിന് തിരിച്ചടിയായി.

നഗരങ്ങള്‍ ബോക്സറിനെ സ്വീകരിക്കാതിരുന്നതിന് പ്രധാന കാരണം കാഴ്ചയില്‍ വലിയ ഫാന്‍റസിക്കൊന്നും ഇടം കൊടുക്കുന്നില്ല എന്നതാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ബോക്സര്‍ 150 വലിയ സംതൃപ്തിയൊന്നും ബജാജിന് പകരുന്നില്ല.

ഈ സാഹചര്യത്തിലാണ് ബോക്സറിന്‍റെ 100 സിസി പതിപ്പിന്‍റെ കടന്നുവരവിനുള്ള ഒരുക്കങ്ങള്‍ പിന്നാമ്പുറത്ത് നടക്കുന്നത്. ഈ ബൈക്ക് പലയിടങ്ങളില്‍ ടെസ്റ്റ് നടത്തുന്നത് കണ്ടവരുണ്ട്.

100 സിസി ബോക്സറിന് നിര്‍മാണച്ചെലവില്‍ വരുന്ന കുറവ് വിലയിലും പ്രതിഫലിക്കും. ഇത് ബൈക്കിന്‍റെ വില്‍പനയില്‍ വര്‍ധനയുണ്ടാക്കുമെന്നാണ് ബജാജിന്‍രെ കണക്കുകൂട്ടല്‍. 40,000ത്തിനു താഴെയായിരിക്കും ബജാജ് ബോക്സറിന് വിലയെന്നാണ് മനസ്സിലാക്കേണ്ടത്.

English summary
Bajaj appears to have gone back to the Boxer's roots by planning to have a 100cc version. indiancarsbikes.in has reported the sighting of a 100cc Boxer being tested outside Bajaj Auto's plant.
Story first published: Wednesday, February 22, 2012, 11:12 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark