45000ത്തിന്‍റെ വണ്ടിക്ക് 12 ലക്ഷത്തിന്‍റെ നമ്പര്‍!

PB-30-J-0003 എന്ന നമ്പരാണ് റിക്കി ബ്രാറിനെ ഹഠാദാകര്‍ഷിച്ചത്. ഇതേ നമ്പരിനായി കെട്ടുംകെട്ടി വന്ന മെഴ്സിഡസ് കാറുകാരന്‍ റിക്കിയുടെ കൊലവെറി 10 ലക്ഷം കടന്നപ്പോള്‍ കുമ്പിട്ട് തൊഴുതു മടങ്ങി. സിങ് അങ്ങനെയാണ്. വിളി തുടങ്ങിയാല്‍ പിന്നെ നിറുത്തില്ല.
3, 7 എന്നീ നമ്പരുകള്‍ തന്‍റെ ഭാഗ്യനമ്പരാണെന്ന് റിക്കി വിശ്വസിക്കുന്നു. ഇതുരണ്ടും എവിടെക്കണ്ടാലും വിടില്ല. റിക്കിയ്ക്ക് സ്വന്തമായുള്ള മഹീന്ദ്ര സ്കോര്‍പിയോ കാറിന്‍റെ നമ്പര്‍ 0007 ആണ്!


Click it and Unblock the Notifications








