യമഹ കുതിരശക്തി കൂട്ടുന്നു!!

Yamaha
ഉയര്‍ന്ന കുതിരശക്തികളിലേക്ക് പതുക്കെ ചുവടുവെച്ചുകൊണ്ടിരിക്കുകയാണ്. ജാപ്പാനിക കരുത്തുകള്‍ക്കൊപ്പം ഇന്ത്യന്‍ വീര്യങ്ങളും ഈ കുതിപ്പില്‍ തങ്ങളുടെ പങ്കു ചേര്‍ക്കുന്നുണ്ട്. 200 സിസിയുടെ മുകളിലേക്കുള്ള വിഭാഗത്തിലാണ് ഈ മാറ്റം പ്രകടമായിട്ടുള്ളത്. ഈ വിഭാഗത്തില്‍ വന്‍ നീക്കങ്ങളാണ് ഈയടുത്ത കാലത്ത് നടന്നിട്ടുള്ളത്. വെറുതെ നോക്കിയിരുന്നാല്‍ മല അബ്ദുള്ളയുടെ അരികിലേക്കു വരുമോ? ഇക്കാരണത്താലാണ് യമഹ ഉയര്‍ന്ന സിസി വിഭാഗത്തിലേക്ക് കടക്കാന്‍ തിടുക്കം കൂട്ടുന്നത്.

ബജാജ് പള്‍സറിന്‍റെ 200 സിസി ബൈക്ക്, ബജാജ്-കെടിഎം സംബന്ധത്തില്‍ പിറന്ന കെടിഎം ഡ്യൂക്ക് എന്നിവ ഏറ്റവമടുത്ത ഉദാഹരണങ്ങള്‍. 250 സിസി സെഗ്മെന്‍റില്‍ കാവസാക്കിയും ഹോണ്ടയും മികച്ച മത്സരം തന്നെ കാഴിച വെക്കുന്നുണ്ട്. ഈ വിഭാഗത്തിലേക്ക് ഹ്യോസംഗ് ഉടന്‍ തന്നെ കയറിയിരിക്കും എന്നു കേള്‍ക്കുന്നുണ്ട്.

യമഹ പദ്ധതിയിടുന്നത് ഇന്ത്യയില്‍ തന്നെ ബൈക്ക് 250 സിസി ബൈക്ക് നിര്‍മിക്കാനാണ്. കെടിഎം, കാവസാക്കി എന്നിവര്‍ ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വെച്ച് അസംബ്ള്‍ ചെയ്യുകയാണ്. ഇത് ചെലവ് വര്‍ധിപ്പിക്കുന്നുണ്ട്, അതുവഴി വാഹനത്തിന്‍റെ വിലയും വര്‍ധിക്കുന്നുണ്ട്. ഈ പ്രശ്നം ഒഴിവാക്കാന്‍ കഴിയുമോ എന്ന് യമഹ ആരായുന്നുണ്ട്.

ഏതാണ്ട് 30 ശതമാനം നികുതിയിനത്തില്‍ ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ വരുന്നുണ്ട്. ഇത് കുറച്ചു കിട്ടുകയാണെങ്കില്‍ വളരെ മത്സരക്ഷമമായി വിലയിടാന്‍ യമഹയ്ക്ക് സാധിക്കും.

More from DriveSpark

Article Published On: Monday, February 27, 2012, 17:24 [IST]
English summary
Yamaha India planning to increase its horse power in Indian market soon. To make the pricing more competitive Yamaha seems to move towards the local production of the 250cc vehicle.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X