ത്രിവര്‍ണ സിബിആര്‍ പുറത്തിറങ്ങി

Posted By:
To Follow DriveSpark On Facebook, Click The Like Button
Honda Tri Colour CBR 250R
ഹോണ്ട സിബിആര്‍ 250 ആറിന്‍റെ ത്രിവര്‍ണ പതിപ്പ് വിപണിയില്‍ ലോഞ്ച് ചെയ്തു. ദില്ലി ഓട്ടോ എക്സ്പോയില്‍ ഇവന്‍ ഒരു താരമായിരുന്നു. നാളെ മുതല്‍ എല്ലാ ഹോണ്ട ഷോറൂമുകളിലും ബൈക്ക് ലഭ്യമായിത്തുടങ്ങും. നിറച്ചേരുവയില്‍ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളൂ. സാങ്കേതിക സവിശേഷതകളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

ത്രിവര്‍ണ പതിപ്പിന്‍റെ ബേസിക് വേരിയന്‍റ് 1.45 ലക്ഷം രൂപയ്ക്ക ലഭ്യമാണ്. എബിഎസ് സവിശേഷതയോടു കൂടിയ പതിപ്പിന് 1.70 ലക്ഷം രൂപയാണ് വില. പേള്‍ ഹരോണ്‍ ബ്ലൂ സിബിആര്‍ 250 ആര്‍ എന്നാണ് ഔദ്യോഗികമായി ഇവന്‍ അറിയപ്പെടുക. മേല്‍പ്പറഞ്ഞ മൂന്ന് നിറങ്ങളും ബൈക്കിലുണ്ടാകും.

രണ്ട് നിറമുള്ള സിബിആറിന് വില 1.44 ലക്ഷം രൂപയാണ്. എബിഎസ് വേണ്ടമെങ്കില്‍ 1.69 ലക്ഷം രൂപ നല്‍കണം. ഇതില്‍ നിന്ന് മനസ്സിലാക്കാനുള്ള സംഗതി വളരെ ലളിതമാകുന്നു. വെറും ആയിരം രൂപ കൂടുതല്‍ നല്‍കിയാല്‍ കിട്ടാന്‍ പോകുന്നത് മൂന്ന് നിറത്തിലുള്ള സിബിആറാണ്!

English summary
Honda Motorcycle & Scooter India Pvt. Ltd (HMSI) has launched the new tri colour CBR 250R sports bike in India. This new Honda bike which was first seen in the 2012 Delhi Auto Expo will reach all Honda showrooms in March starting tomorrow. The three colour combination of Pearl Heron Blue will be the main attraction of the new CBR 250R variant.
Story first published: Thursday, March 1, 2012, 15:14 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark