നിരാശനായ ചെറുപ്പക്കാരന്...

Bicycle
മോട്ടോര്‍ബൈക്കോടിച്ചാല്‍ തെരഞ്ഞെടുപ്പ് ജയിക്കുമോ? ഇല്ല എന്നാണ് യൂപിയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ബൈക്കോടിച്ചു നടന്ന ഒരു "പയ്യ"നെയും അയാളുടെ അളിയനെയും നാട്ടുകാര്‍ വോട്ട് ചെയ്ത് നാടുകടത്തി. സന്ദര്‍ഭം നോക്കാതെയുള്ള ബൈക്ക് സ്റ്റണ്ട് ഇന്ത്യയിലെ ഏറ്റവും നിരാശനായ ഒരു ചെറുപ്പക്കാരനെ സൃഷ്ടിച്ചെടുത്തിരിക്കുന്നു. ഇവിടെയാണ് സൈക്കിളിന്‍റെ പ്രാധാന്യം. അതെങ്ങനെ എന്നല്ലേ? പറയാം.

സൈക്കിള്‍ ലാളിത്യത്തിന്‍റെ പ്രതീകമാണ്. ബൈക്കിനു പകരം സൈക്കിള്‍ തെരഞ്ഞെടുത്തിരുന്നെങ്കില്‍ തീര്‍ച്ചയായും ആ ചെറുപ്പക്കാരന്‍ തെരഞ്ഞെടുപ്പ് ജയിച്ചേനെ. എന്തെന്നാല്‍, സൈക്കിള്‍ ഒരു വെറും വാഹനം മാത്രമല്ല; ഒരു പ്രത്യയശാസ്ത്രം കൂടിയാണ്. സൈക്കിളിന്‍റെ പത്ത് ഗുണങ്ങളാണ് താഴെ പറയാന്‍ പോകുന്നത്.

1 വളരെ പരിസ്ഥിതി സൗഹൃദം നിലനിര്‍ത്തുന്ന വാഹനമാണിത്.
2 എണ്ണ, പണം, ഡീസല്‍ തുടങ്ങിയ വിലപ്പെട്ട വസ്തുക്കള്‍ സംരക്ഷിക്കുന്നു. ഇത് ദേശസ്നേഹപരമായ ഒരു പ്രവൃത്തിയാകുന്നു.
3 കുറഞ്ഞ മെയിന്‍റനന്‍സ് ചെലവ് മാത്രം
4 ആരോഗ്യത്തിന് അത്യത്തമം
5 ട്രാഫിക്കുകളില്‍ വളരെ എളുപ്പം കൈകാര്യം ചെയ്യാം
6 നഗരത്തിരക്കുകളില്‍ ഏറ്റവും സുഖകരമായ വാഹനം. പലപ്പോഴും ഈ വഹനത്തില്‍ കാറുകളെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നു
7 പാര്‍ക്കിംഗ് പ്രശ്നമില്ല. ടോള്‍ എന്ന പിടിച്ചുപറിക്ക് നിന്നുകൊടുക്കേണ്ടതില്ല
8 വ്യായാമം വേറെ ചെയ്യേണ്ടതില്ല
9 മാനസികവും ശാരീരികവുമായ ഉടവ്, ചതവ്, ഉളുക്കല്‍, പെരുക്കല്‍, വെട്ടല്‍ തുടങ്ങിയവയ്ക്ക് അത്യുത്തമമായ പ്രതിവിധി
10 പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിച്ച് സഞ്ചരിക്കാം

More from DriveSpark

Article Published On: Wednesday, March 7, 2012, 14:51 [IST]
English summary
The following are 10 pertinent reasons you should set your doubts aside and start riding a bicycle,
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X