ഹോണ്ട മോട്ടോര്‍സൈക്കിള്‍ വില്‍പന ഇരട്ടിയായി

Honda Activa
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടേഴ്സ് കഴിഞ്ഞ മാസത്തെ വില്‍പനയില്‍ 49.68% ശതമാനം കണ്ട് വളര്‍ന്നു. രണ്ട് ലക്ഷത്തിലധികം വാഹനങ്ങളാണ് മാര്‍ച്ച് മാസത്തില്‍ ഹോണ്ട വിറ്റഴിച്ചത്. ഹീറോയില്‍ നിന്ന് വേര്‍പിരിഞ്ഞതില്‍ പിന്നെ ഹോണ്ടയുടെ വളര്‍ച്ചാനിരക്ക് കുത്തനെ ഉയരുന്നതാണ് കാണുന്നത്.

2,20,487 വാഹനങ്ങളാണ് മാര്‍ച്ചില്‍ ഹോണ്ട വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കലയളവില്‍ 1,47,301 വാഹനങ്ങള്‍ വിറ്റിടത്തുനിന്ന് നിന്ന് വന്‍ മുന്നേറ്റമാണ് കമ്പനി നടത്തിയിരിക്കുന്നത്.

സാമ്പത്തിക വര്‍ഷാവസാനത്തിലെ കണക്കുകള്‍ പ്രകാരം പോയ വര്‍ഷം ഹോണ്ടയ്ക്ക് മികച്ചതായിരുന്നു. മൊത്തം 21,07,228 ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടു. 2010-11 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 27.19 ശതമാനത്തിന്‍റെ വര്‍ധന. മൊത്തം 16,56,727 വാഹനങ്ങളാണ് പ്രസ്തുത വര്‍ഷം വിറ്റഴിച്ചത്.

മോട്ടോര്‍സൈക്കിള്‍ വില്‍പന മാത്രമെടുത്താല്‍ 25 ശതമാനമാണ് വളര്‍ച്ച. സ്കൂട്ടര്‍ വില്‍പന 69.69 ശതമാനം എന്ന മാര്‍ജിനില്‍ മാസ വില്‍പന കൈവരിച്ചു. 1,38,134 സ്കൂട്ടറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 81,402 യൂണിറ്റായിരുന്നു.

ഹോണ്ട ആക്ടിവ്, ഡിയോ എന്നീ സ്കൂട്ടറുകള്‍ തന്നെയാണ് സെഗ്മെന്‍റില്‍ മികച്ച പ്രകടനം നടത്താന്‍ ഹോണ്ടയെ സഹായിച്ചത്.

More from DriveSpark

Article Published On: Tuesday, April 3, 2012, 12:08 [IST]
English summary
Honda Motorcycle & Scooter India has now sold 2,20,487 vehicles in March 2012 as against the 1,47,301 vehicles it sold in March 2011.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X