ഹീറോ മെസ്ട്രോ ലോഞ്ച് ചെയ്തു

Hero Maestro
ഹീറോ മോട്ടോകോര്‍പ്പില്‍ നിന്നുള്ള രണ്ടാമത്തെ സ്കൂട്ടര്‍ മോഡല്‍ വിപണിയിലെത്തി. ഗോവയിലാണ് ലോഞ്ചിംഗ് ചടങ്ങ് നടന്നത്. 48,280 രൂപയാണ് ഗോവയിലെ എക്സ്ഷോറൂം വില.

110 സിസിയുടെ 4 സ്ട്രോക്ക് എന്‍ജിനാണ് മെസ്ട്രോയ്ക്ക് ലഭിച്ചിട്ടുള്ളത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് സ്കൂട്ടറിനുള്ളത്. 8 കുതിരകളുടെ ശേഷിയാണ് എന്‍ജിന്. 9.1 എന്‍എം ടോര്‍ക്ക്. സെല്‍ഫ് സ്റ്റാര്‍ട്ട് സവിശേഷത ഈ സ്കൂട്ടറില്‍ ചേര്‍ത്തിരിക്കുന്നു.

പിന്‍-മുന്‍ വീലുകളില്‍ ഒരേസമയം ബ്രേക്കിംഗ് നടക്കുന്ന കോമ്പി ബ്രേക്കിംഗ് സംവിധാനമാണ് ഈ സ്കൂട്ടറിനുള്ളത്. ഡീജിറ്റല്‍ അനലോഗ് ഇന്‍സ്ട്രൂമെന്‍റ് ക്ലസ്റ്റര്‍ ആമ് മെസ്ട്രോയ്ക്കുള്ളത്. പ്രധാന എതിരാളിയായ ഹോണ്ട ആക്ടിവയ്ക്ക് നിലവില്‍ ഇല്ലാത്ത സൗകര്യമാണിത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മെസ്ട്രോ ഉടന്‍ തന്നെ കുതിച്ചിറങ്ങുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ലണ്ടനില്‍ ഹീറോ മോട്ടോകോര്‍പ്പിന്‍റെ ജ്ഞാനസ്നാനത്തോടനുബന്ധിച്ച് രണ്ട് സ്കൂട്ടര്‍ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നവയില്‍ ഒന്നാണ് ഈ വാഹനം. ദില്ലി ഓട്ടോ എക്സ്പോയിലും ഈ സ്കൂട്ടര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ആറ് നിറങ്ങളില്‍ മെസ്ട്രോ ലഭ്യമാകും. ബ്ലൂ, ഗ്രീന്‍, റെഡ്, വൈറ്റ്, ബ്ലാക്, സില്‍വര്‍ എന്നീ നിറങ്ങളിലാണ് സ്കൂട്ടര്‍ എത്തുക.

More from DriveSpark

Article Published On: Monday, April 2, 2012, 11:26 [IST]
English summary
Hero MotoCorp has launched its new scooter model Maestro 110 Automatic in Goa.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X