ബജാജ് പള്‍സര്‍ 200എന്‍എസ് ബുക്കിംഗ് തുടങ്ങി

Bajaj Pulsar 200 NS
ബജാജ് പള്‍സര്‍ 200 എന്‍എസ് ബുക്കിംഗ് തുടങ്ങി. ജനുവരിയില്‍ ലോഞ്ച് ചെയ്ത ഈ വാഹനം എന്ന് ലോഞ്ച് ചെയ്യുമെന്നതിന് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും ബുക്കിംഗ് തുടങ്ങാന്‍ ഡീസര്‍മാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതിന്‍റെ വെളിച്ചത്തില്‍, ലോഞ്ച് ഉടന്‍ തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കാം.

10,000 മുതല്‍ 20,000 വരെയാണ് ബുക്കിംഗ് തുക. നിരവധി പേര്‍ ഇതിനകം തന്നെ അഡ്വാന്‍സ് തുക അടച്ചു കഴിഞ്ഞു. ബുക്കിംഗ് സംബവന്ധിച്ചുള്ള ബജാജിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലാത്തതിനാല്‍ വാഹനത്തെ കാത്തിരിക്കുന്ന വലിയ വിഭാഗം പേര്‍ ഇക്കാര്യം അറിഞ്ഞിട്ടില്ല. സമയാസമയങ്ങളില്‍ വിവിരങ്ങള്‍ ആരാഞ്ഞുകൊണ്ടിരിക്കുന്ന കടുത്ത പള്‍സര്‍ ആരാധകരാണ് ആദ്യ ബുക്കിംഗുകാര്‍.

പുതിയ സ്പോര്‍ട്സ് ബൈക്കിനുള്ള ആരാധകരുടെ നിരന്തരമായ അന്വേഷണങ്ങള്‍ പ്രമാണിച്ചാണ് ബുക്കിംഗ് തുടങ്ങിയതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഡീലര്‍ വ്യക്തമാക്കി. പള്‍സറിന്‍റെ 180 സിസിയും 220 സിസിയും കൈയിലുള്ള നിരവധി ഉപഭോക്താക്കള്‍ 200 എന്‍ എസിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.

ഓസ്ട്രിയന്‍ കമ്പനിയായ കെടിഎം ഡ്യൂക്കുമായി ചേര്‍ന്നാണ് ബജാജ് പള്‍സര്‍ 200 എന്‍എസ് വിപണിയിലെത്തിക്കുന്നത്. ഈയിടെ ലോഞ്ച് ചെയ്ത കെടിഎം ഡ്യൂക്ക് 200 ബൈക്കിനും ഇതേ എന്‍ജിനാണ് ഉള്ളത്. പള്‍സറിന്‍റെ എന്‍ജിന്‍ ചില ട്യൂണിംഗ് വ്യതിയാനങ്ങള്‍ വരുത്തിയതാണെന്നു മാത്രം.

ലോഞ്ച് ദിനത്തില്‍ ബജാജ് ഷോറൂമുകളിലേക്ക് പാഞ്ഞുകയറി തിക്കുംതിരക്കും കൂട്ടാന്‍ ആഗ്രഹിക്കുന്നില്ലയെങ്കില്‍ ഇപ്പോള്‍ തന്നെ അടുത്തുള്ള ഷോറൂമില്‍ ചെന്ന് ബൈക്ക് ബുക്ക് ചെയ്യുക. 1 ലക്ഷത്തിന്‍റെ ചുറ്റുപാടിലാണ് ബൈക്ക് സ്ഥാനം പിടിക്കുക എന്നറിയുന്നു.

More from DriveSpark

Article Published On: Saturday, April 7, 2012, 10:56 [IST]
English summary
Bajaj showrooms has opened bookings of Pulsar 200NS spots bike.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X