പള്‍സര്‍ 200എന്‍എസ് വൈകും

ബങ്കളുരുവിലെ ഡീലര്‍മാരുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരം പള്‍സര്‍ 200 എന്‍എസ് 30 ദിവസത്തിനു ശേഷം മാത്രമേ ലോഞ്ച് ചെയ്യൂ എന്നാണ്. അതായത്, ഈ മാസം പള്‍സര്‍ ഏതായാലും വരില്ല എന്ന്. അതേസമയം തീയ്യതി കൃത്യമായി പറയാന്‍ ഡീലര്‍മാര്‍ക്ക് സാധിക്കുന്നില്ല.
നിരവധി പേര്‍ ഇതിനകം തന്നെ വാഹനം ബുക്ക് ചെയ്തു കഴിഞ്ഞു. 10,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് അഡ്വാന്‍സ് വാങ്ങുന്നത്. ഉടന്‍ വാഹനം എത്തുമെന്ന പ്രതീക്ഷയിലാണ് ഡീലര്‍മാര്‍ ബുക്കിംഗ് സ്വീകരിക്കുന്നത്.
ലോ‍്ചിനു മുന്‍പ് വാഹനം എത്താന്‍ സാധ്യതയുള്ള ഷോറൂമുകള്‍ വളരെ ചുരുക്കമാണ്. ഇവര്‍ക്കും കൃത്യമായ ഒരു വിവിരവും നല്‍കാന്‍ സാധിക്കുന്നില്ല.
ഇറ്റാലിയന്‍ കമ്പനിയായ കെടിഎമ്മിന്‍റെ എന്‍ജിനുമായാണ് ബജാജ് പള്‍സറിന്‍റെ പുതിയ അവതാരം വരുന്നതെന്ന വിശേഷം ആരാധകരെ ഹരം കൊള്ളിച്ചിട്ടുണ്ട്. വന്‍ പ്രതീക്ഷകളോടെയാണ് ആളുകളുടെ കാത്തിരിപ്പ്.
പള്‍സര്‍ 220യെക്കാള്‍ ഉയര്‍ന്ന വിലനിലവാരത്തിലായിരിക്കും പള്‍സര്‍ 200 വരിക എന്നതുറപ്പാണ്. 1.1 ലക്ഷമാണ് ഇപ്പോള്‍ പ്രതീക്ഷിക്കപ്പെടുന്ന വില.


Click it and Unblock the Notifications








