ഇന്ത്യയില്‍ വില്‍ക്കുന്നതില്‍ 85%വ്യാജ ഹെല്‍മെറ്റ്

Cat with a helmet
അവയവങ്ങള്‍ പലതും ഇന്ന് മാറ്റിവെക്കാനും ഡ്യൂപ്ലിക്കേറ്റ് വെക്കുവാനുമൊക്കെ സാധിക്കും. ഇക്കാട്ടത്തില്‍ പക്ഷെ തലച്ചോറ് പെടുന്നില്ല. തലച്ചോറിന് ഡ്യൂപ്ലിക്കേറ്റ് നിര്‍മിക്കുന്ന കാലം ഒരുപക്ഷെ വന്നേക്കും. ഇന്ന് അതേതായാലും സാധ്യമല്ല എന്ന വസ്തുത ഓര്‍മിക്കുക. എന്നിട്ട് ഈ ചോദ്യത്തിന് മറുപടി നല്‍കുക:"നിങ്ങള്‍ എന്തുകൊണ്ടാണ് ഈ വ്യാജ ഹെല്‍മെറ്റ് തലയില്‍ വെച്ച് വണ്ടിയോട്ടുന്നത്?"

ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഹെല്‍മെറ്റുകളില്‍ 85 ശതമാനവും നിലവാരം കുറഞ്ഞവയാണ് എന്ന വസ്തുത നിങ്ങളെയും ഞെട്ടിച്ചേക്കും. പക്ഷെ വാങ്ങുമ്പോള്‍ നിലവാരം കുറഞ്ഞത് നോക്കി വാങ്ങാന്‍ നിങ്ങളും ശ്രദ്ധിക്കും എന്നതാണ് വസ്തുത. ഐഎസ്ഐ നിലവാരത്തിലുള്ള ഹെല്‍മെറ്റുകള്‍ക്ക് 15 ശതമാനം മാത്രമാണ് വിപണി പിടിക്കാന്‍ സാധിക്കുന്നത്.

കാറുകളെയും മറ്റ് വാഹനങ്ങളെയും അപേക്ഷിച്ച് ബൈക്ക് യാത്രക്കാരനുള്ള പ്രത്യേകത ശരീരം മുഴുവന്‍ പുറത്താണെന്നതാണ്. അപകടം സംഭവിക്കുമ്പോള്‍ ശരീരത്തെ ഏറ്റവും ഭീകരമായിത്തന്നെ അത് ബാധിക്കുന്നു. തലയ്ക്ക് പരുക്കേറ്റാണ് ബൈക്ക് അപകടത്തില്‍ പെട്ടവരുടെ മരണം ഏറെയും സംഭവിക്കുന്നത്. പലര്‍ക്കും ഹെല്‍മെറ്റ് ഉണ്ടാകാറില്ല എന്നത് വേറെ കാര്യം.

നൂറുകണക്കിന് കമ്പനികളാണ് നിലവാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ രാജ്യത്തെ ബൈക്ക് യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി അക്ഷീണം പ്രയത്നിക്കുന്നത്. പ്രത്യേക സീസണുകളില്‍ നിലവാരം കുറഞ്ഞ ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരെ പിടിച്ച് പെറ്റിയടിക്കുന്ന ശീലം നമ്മുടെ പൊലീസിനുണ്ട്. എന്നാല്‍ നിലവാരം കുറഞ്ഞ ഹെല്‍മെറ്റ് നിര്‍മിക്കുന്ന കമ്പനികള്‍ക്കെതിരെ എന്തെങ്കിലും നടപടി എടുക്കാറുള്ളതായി കേട്ടിട്ടില്ല. രണ്ട് ഗുണമാണ് അധികാരികള്‍ ഇതുകൊണ്ട് നോട്ടമിടുന്നത്. നിലവാരം കുറഞ്ഞ ഹെല്‍മെറ്റ് നിര്‍മിക്കുന്നതിനും വില്‍ക്കുന്നതിനും അനുമതി നല്‍കുന്നത് വഴി ലഭിക്കുന്ന വമ്പന്‍ കൈക്കൂലി ഒരു വശത്ത്. വര്‍ഷത്തിലൊരിക്കല്‍ ഐഎസ്ഐ ഹെല്‍മെറ്റ് ഇല്ലാത്ത ബൈക്ക് യാത്രക്കാരെ പിടികൂടാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കമ്പനികളില്‍ നിന്നുള്ള വരുമാനം മറ്റൊരു വശത്ത്. എങ്ങനെ പോയാലും നേട്ടം തന്നെ.

ഐഎസ്ഐ മുദ്രയുള്ള ഹെല്‍മെറ്റുകള്‍ നിര്‍മിക്കുന്നവരുടെ എണ്ണം നൂറില്‍ താഴെ മാത്രമാണ്. വര്‍ഷത്തില്‍ 13 ദശലക്ഷം ബൈക്കുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. ഇവയില്‍ ഭൂരിപക്ഷം പേര്‍ക്കും ഹെല്‍മെറ്റ് നിലവാരമുള്ളതല്ല.

ബൈക്ക് യാത്രക്കാരുടെ മാനസികാവസ്ഥയിലുള്ള മാറ്റമാണ് ഇതില്‍ പ്രധാനം. ബൈക്ക് വാങ്ങാന്‍ ലക്ഷം രൂപ വരെ ലോണെടുക്കുന്ന കക്ഷിക്ക് സ്വന്തം തല സംരക്ഷിക്കാന്‍ ശരാശരി 600 രൂപ മുടക്കാന്‍ വയ്യ എന്നത് അത്ഭുതമുണ്ടാക്കുന്ന വസ്തുതയാണ്. വെറും നൂറുരൂപയുടെ തണ്ണിമത്തന്‍ തോടിന്‍റെ ഗുണം പോലും ചെയ്യാത്ത ഹെല്‍മെറ്റ് വാങ്ങി ധരിച്ച് പൊലീസുകാരെ "ബോധ്യപ്പെടുത്താന്‍" ശ്രമിക്കുന്നയാളിന്‍റെ തലയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ്? താങ്കള്‍ തന്നെ പറയൂ...

More from DriveSpark

Article Published On: Tuesday, April 17, 2012, 10:46 [IST]
English summary
The manufacturers of two wheeler helmets have said more than 85% of helmets sold in India do not meet the stringent ISI standards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X