ക്ലച്ചില്ലാത്ത അഗസ്റ്റ ബൈക്ക് ഇന്ത്യയില്‍

Brutale-675
സൂപ്പര്‍ബൈക്ക് മേഖല ഇന്ത്യയില്‍ ഇനിയും വളരേണ്ടതായിട്ടാണുള്ളത്. നിരവധി കമ്പനികള്‍ ഇന്ത്യയിലേക്ക് കടന്നു വരുന്നുണ്ടെങ്കിലും വളരെ ഉയര്‍ന്ന എന്‍ജിന്‍ ശേഷികള്‍ വേണ്ടത്ര സ്വീകരിക്കപ്പെടുന്നില്ല. രാജ്യത്തെ റോഡുകളില്‍ സൂപ്പര്‍ബൈക്ക് ഓടിക്കുന്നത് സ്വന്തം തടിക്ക് ലാഭകരമല്ല എന്ന തിരിച്ചറിവാണ് വളരെ ഉയര്‍ന്ന സിസി ബൈക്കുകള്‍ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് സൂപ്പര്‍ബൈക്ക് പ്രണയികളെ പിന്തിരിപ്പിക്കുന്ന ഒരു ഘടകം.

ഈയിടെ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവന്ന എംവി അഗസ്റ്റ പുതിയ ക്ലച്ച്‍ലെസ് സൂപ്പര്‍ബൈക്ക് വിപണിയിലെത്തിച്ചതായുള്ള വാര്‍ത്തകള്‍ കാണുന്നു. എഫ്3 675, ബ്രൂടേല്‍ എന്നീ മോഡലുകളുടെ പുതിയ വേരിയന്‍റുകളാണ് ഈ ഇറ്റാലിയന്‍ കമ്പനി നിരത്തിലെത്തിക്കുന്നത്.

ഇഎഎസ് (ഇലക്ട്രോണിക്കലി അസിസ്റ്റഡ് ഷിഫ്റ്റ്) എന്നു വിളിക്കുന്ന ട്രാന്‍സ്മിഷന്‍ സംവിധാനമാണ് ഇതിന്‍റെ പ്രത്യേകത. ഇതുവഴി ക്ലച്ച് ഉപയോഗിക്കാതെ തന്നെ ഗിയര്‍ ചെയ്ഞ്ചിന് റൈഡര്‍ക്ക് സാധിക്കുന്നു.

എം വി അഗസ്റ്റയുടെ ബൈക്കുകള്‍ എല്ലായ്പോഴും സാങ്കേതികതയുടെ ഏറ്റവും പുതിയ സ്പന്ദനങ്ങളാല്‍ നിറഞ്ഞിരിക്കാറുണ്ട്. ഇത്തവണയും അഗസ്റ്റ നിരാശപ്പെടുന്നില്ല.

ഈ സാങ്കേതികതയുമായി പുറത്തിറങ്ങുന്ന ആദ്യ മോഡലുകളാണ് ഇന്ത്യയിലെത്തുന്നത്. യൂറോപ്പില്‍ ഈ വാഹനം വരുന്ന ജൂണില്‍ മാത്രമേ വിപണിയിലെത്തൂ.

More from DriveSpark

Article Published On: Monday, April 30, 2012, 16:13 [IST]
English summary
Now making an entry to the Indian market from Italian superbike maker MV Agusta are two new variants of the the F3 675 and the Brutale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X