ഹീറോയ്ക്ക് മികച്ച മുന്നേറ്റം

മൊത്തം 5,28,290 വാഹനങ്ങളാണ് ഹീറോ മാര്‍ച്ച് മാസത്തില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5,15,852 വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നു.
2011-12 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ ഹീറോ പ്രകടനവും മികച്ചതാണ്. ഈ വര്‍ഷത്തില്‍ 54,02,444 മോട്ടോര്‍സൈക്കിളുകളാണ് വിറ്റഴിച്ചത്. ഇത് 15.41 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് കാണിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹീറോയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നെന്ന് ഹീറോ മോട്ടോകോര്‍പ് സിഇഒ പവന്‍ മുഞ്ജള്‍ ചൂണ്ടിക്കാട്ടി. 26 വര്‍ഷത്തെ ഹീറോ-ഹോണ്ട ബന്ധം അവസാനിച്ചത് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്. രണ്ട് പുതിയ വാഹനങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹീറോയുടെ ബ്രാന്‍ഡില്‍ പുറത്തിറക്കി. ഒരു പുതിയ ബ്രാന്‍ഡ് നിര്‍മിതിയുടെ പ്രതിസന്ധികള്‍ക്കൊപ്പം നിലവിലുള്ള വിപണി അടിത്തറ കോട്ടവരാതെ സൂക്ഷിക്കേണ്ട ബാധ്യതയും വന്നുചേര്‍ന്നു. കാര്യങ്ങള്‍ അനുകൂലമായ നിലയിലാണ് മുമ്പോട്ടു പോകുന്നതെന്ന് മുഞ്ജാല്‍ വ്യക്തമാക്കി.
സ്വന്തമായ എന്‍ജിന്‍ സാങ്കേതികതകള്‍ വളര്‍ത്തിയെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഹീറോ ഇപ്പോഴുള്ളത്. ഹോണ്ടയുടെ സാങ്കേതികതയാണ് ഇപ്പോഴും ഹീറോ ഉപയോഗിക്കുന്നത്.


Click it and Unblock the Notifications








