ബജാജ് ഉയരങ്ങളിലേക്ക്

ബജാജിന്‍റെ വാണിജ്യ വാഹനങ്ങളുടെ വില്‍പനയിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 4.37 ലക്ഷം യൂണിറ്റാണ് മൊത്തം വില്‍പന. ഇതും ബജാജിന്‍റെ എക്കാലത്തെയും വലിയ വില്‍പനയാണ്. രണ്ട് വിഭാഗങ്ങളിലുമായി 12 ലക്ഷം വാഹനങ്ങള്‍ കയര്റി അയയ്ക്കാനും ബജാജിന് സാധിച്ചു. ഇതും ബജാജ് കണ്ടെത്തുന്ന പുതിയ ഉയരമാണ്.
പള്‍സര്‍ ബൈക്ക് ലോഞ്ച് ചെയ്തതില്‍ പിന്നെ ഇതുവരെ 50,000 യൂണിറ്റുകള്‍ വിറ്റഴിച്ചു കഴിഞ്ഞു.
ഇന്ത്യയിലെ ഇരുചക്ര മേഖല അനുദിനം പുഷ്ടിപ്പെട്ടു വരികയാണ്. മാര്‍ച്ച് മാസത്തില്‍ 34,667 വാണിജ്യ വാഹനങ്ങളാണ് ബജാജ് വിറ്റത്. ഇത് 4 ശതമാനത്തിന്‍റെ വര്‍ധനയാണ്. മൂന്ന് ലക്ഷം മോട്ടോര്‍സൈക്കിളുകളാണ് മാര്‍ച്ചില്‍ വിറ്റത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്10 ശതമാനത്തിന്‍റെ വളര്‍ച്ച കാണിക്കുന്നു.


Click it and Unblock the Notifications








