ഹീറോയും സമരച്ചൂടില്‍

സമരത്തെത്തുടര്‍ന്ന് ഹീറോ മോട്ടോ കോര്‍പിന്‍റെ ഫാക്ടറി പ്രവര്‍ത്തനം അവതാളത്തിലായിട്ടില്ലെന്ന് കമ്പനി അവകാശപ്പെട്ടു.
സത്യം ഓട്ടോ വിതരണം ചെയ്യുന്നത് മോട്ടോര്‍ബൈക്കിനാവശ്യമായ പ്ലാസ്റ്റിക് ഘടകഭാഗങ്ങളും ചേസിസ്സുമാണ്. റോക്മാന്‍ ഇന്‍ഡസ്ട്രീസ് എന്‍ജിനും ഗിയര്‍ബോക്സിനുമുള്ള മെറ്റല്‍ കാസ്റ്റിംഗ് തുടങ്ങിയ ഘടകഭാഗങ്ങളാണ് നല്‍കുന്നത്.
ഉല്‍പാദനത്തെ ബാധിച്ചിട്ടില്ലെന്ന് ഹീറോ മോട്ടോകോര്‍പ് അവകാശപ്പെടുമ്പോളും സമരം നടക്കുന്ന കമ്പനികളുടെ മോധാവികള്‍ ഇതില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ഏതാണ്ട് 1200 തൊഴിലാളികളാണ് സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഓട്ടോമേഖലയില്‍ എമ്പാടും തൊഴിലാളി സമരങ്ങള്‍ പെരുകി വരികയാണ്.


Click it and Unblock the Notifications








