സാങ്കേതിക ദാരിദ്ര്യം നീക്കാന്‍ ഹീറോ

Hero Splender
ഹോണ്ടയില്‍ നിന്ന് പിരിഞ്ഞതില്‍പ്പിന്നെ ഹീറോ അനുഭവിക്കുന്ന ദാരിദ്ര്യം എന്താണ്? സാങ്കേതികതാ ദാരിദ്ര്യം എന്നാണ് അതിനു പേര്. ഏതൊരു ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനിയെയും പോലെ ഹീറോയും ഇക്കാര്യത്തില്‍ ഇനിയും വളരേണ്ടതായിട്ടാണുള്ളത്. ഇക്കാര്യത്തില്‍ വളര്‍ന്നേ പറ്റൂ എന്നതാണ് ഇന്നത്തെ വിപണിവിശേഷം. ഇല്ലെങ്കില്‍ ഹോണ്ടയെപ്പോലുള്ള ജാപ്പാനികന്മാര്‍ ഇന്ത്യന്‍ ബൈക്ക് സെഗ്മെന്‍റിനെ എടുത്തിട്ടലക്കും.

ഈ ആലോചനയുടെ ഫലമാണ് അമേരിക്കന്‍ കമ്പനിയായ എറിക് ബുവല്‍ റേസിങ്ങുമായി ഈയിടെ ഹീറോ തുടങ്ങിയ പങ്കുകൃഷി. ഡിസൈന്‍, സാങ്കേതികത എന്നിവയുടെ കാര്യത്തിലാണ് ഇരുവരും പങ്കുകൃഷി നടത്തുന്നത്. അതേ സമയം, പുതിയ വാര്‍ത്തകള്‍ മറ്റൊരു പങ്കാളിത്തത്തെ കുറിച്ച് പറയുന്നു. ഓസ്ട്രിയന്‍ കമ്പനിയായ എവിഎലുമായിട്ടാണ് ഹീറോ പുതിയ നാക്കം നടത്തുന്നത്.

എന്‍ജിന്‍ നിര്‍മാണത്തിലാണ് ഇരു കമ്പനികളും തമ്മിലുള്ള കരാര്‍ ഊന്നുന്നത്. ഇതിനകം തന്നെ ഹീറോ മോട്ടോ കോര്‍പ്പിന്‍റെ ഗവേഷകര്‍ ഓസ്ട്രിയയില്‍ എവിഎല്‍ പ്ലാന്‍റില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

എവിഎലില്‍ 100 സിസി എന്‍ജിന്‍ നിര്‍മാണത്തിലാണ് ഹീറോയുടെ ഗവേഷകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ഇത് സ്‍പ്ലെന്‍ഡര്‍ 100 സിസി ബൈക്കിന് പുതിയ എന്‍ജിന്‍ ലഭിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

നിലവില്‍ ഹോണ്ട മോട്ടോഴ്സിന്‍റെ എന്‍ജിന്‍ സാങ്കേതികതയില്‍ ഊന്നിയാണ് ഹീറോ പ്രവര്‍ത്തിക്കുന്നത്. ഇത് ഉപയോഗിക്കുന്നതിന് വന്‍ തുക റോയല്‍റ്റി ഇനത്തില്‍ ഹീറോ നല്‍കുന്നുണ്ട്.

More from DriveSpark

Article Published On: Monday, March 12, 2012, 16:09 [IST]
English summary
Hero MotoCorp is seems to moving ahead with its great plans for stand on its own feet. The news from Austria says that the Indian company comes up terms with the AVL for engine technology and even started their move.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X