റോയല്‍ എന്‍ഫീല്‍ഡ് റിപ്പയര്‍ പരിശീലനം നല്‍കുന്നു

ബുള്ളറ്റ് വാങ്ങുന്നവര്‍ക്ക് അത്യാവശ്യം വേണ്ട വാഹന സാക്ഷരത നല്‍കുക എന്ന ഉദ്ദേശ്യത്തോടെ റോയല്‍ എന്‍ഫീല്‍ഡ് അത്യാവശ്യം തരികിടപ്പണികള്‍ പഠിപ്പിക്കുന്ന ഒരു ട്രെയിനിംഗ് പരിപാടി തുടങ്ങുന്നു. "ഡു ഇറ്റ് യുവര്‍സെല്‍ഫ്" എന്നാണ് ട്രെയിനിംഗ് പരിപാടിയുടെ പേര്. എന്നുവെച്ചാല്‍ "നീങ്കളേ പണ്ണവേണ്ടും!"
ചെന്നൈയില്‍ വെച്ച് ഫെബ്രുവരി 25നാണ് ക്യാമ്പ് നടക്കുക. ഓള്‍ഡ് മദ്രാസ് റോഡ് സര്‍വീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ട്രെയിനിംഗ്. നീണ്ട യാത്രകളില്‍ സംഭവിക്കാവുന്ന ചെറിയ തകരാറുകളും മറ്റും സ്വയം പരിഹരിക്കാനുള്ള പരിശീലനമാണ് നല്‍കുക.
നിലവിലുള്ള എന്‍ഫീല്‍ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. യാത്രയ്ക്കും താമസത്തിനുമുള്ള സൗകര്യങ്ങള്‍ പങ്കെടുക്കുന്നവര്‍ തന്നത്താന്‍ വഹിച്ചോളണം.
അടുത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പിലെ മാനേജരുമായോ ബന്ധപ്പെട്ടാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. facebook(@)royalenfied(dot)com എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്താലും മതിയാകും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന എ.രാജാശൈലിയിലാണ് കാര്യങ്ങള്‍. അതിനാല്‍ ഒട്ടും വൈകണ്ട.


Click it and Unblock the Notifications








