ബുള്ളറ്റ് ഫയര്‍ഫൈറ്ററുകള്‍

റോയല്‍ എന്‍ഫീല്‍ഡാണ് ഫയര്‍ഫൈറ്റിംഗ് സന്നാഹങ്ങളോടെ ബൈക്ക് നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. ഓരോ ബൈക്കിനും 7 ലക്ഷം രൂപയാണ് ചെലവ്. ചെറിയ ജലധാരാ സംവിധാനം, ഫസ്റ്റ് എയ്ഡ് ബോക്സ്, പൊള്ളലുകള്‍ തടയുന്ന ജെല്‍ ബ്ലാങ്കറ്റ് എന്നിവയടങ്ങുന്നതാണ് ബൈക്കുകള്‍.
രണ്ട് ഫയര്‍മാന്‍മാരെ കൊണ്ടുപോകാവുന്ന ഈ വാഹനത്തിന് ഏത് ഇടവഴിയിലൂടെയും അപകടസ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയും. ഏറ്റവും വേഗത്തില്‍ പ്രശ്നങ്ങളോട് സേനയ്ക്ക് പ്രതികരിക്കാന്‍ കഴിയും എന്നതാണ് ഇതിന്‍റെ പ്രത്യേകതയെന്ന് സേനയുടെ ചീഫ് ഓഫീസര്‍ പ്രശാന്ത് റാന്‍പൈസ് പറയുന്നു. ചെറിയ തീപ്പിടിത്തങ്ങളുണ്ടാകുമ്പോള്‍ ഇവ വളരെയധികം ഉപകാരപ്രദമാകും. തീപ്പിടിത്തം വളരും മുന്‍പ് തടയിടാന്‍ കഴിയും.
10 ലിറ്ററിന്‍റെ ടാങ്കാണ് ഓരോ വാഹനത്തിലും ഉണ്ടാവുക. ഇതോടൊപ്പമുള്ള എയര്‍ സിലിണ്ടര്‍ ജലത്തെ വളരെ ചെറിയ കണങ്ങളാക്കി പുറന്തള്ളുന്നു. കുറഞ്ഞ ജലത്തിന്‍റെ ഉപയോഗം കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ നടക്കും എന്നതാണ് പ്രത്യേകത.


Click it and Unblock the Notifications








