അപ്പാഷെ 2012 മോഡലുകള്‍ എത്തി
ടിവിഎസ് അപ്പാഷെ ആര്‍ടിആര്‍ 2012 മോഡലുകള്‍ പുറത്തിറങ്ങി. 67,505 രൂപയാണ് അടിസ്ഥാനവില. കമ്പനി ആദ്യം പ്രഖ്യാപിച്ചിരുന്നത് ഏപ്രില്‍ 23ന് അപ്പാഷെ വിപണിയിലെത്തിക്കും എന്നായിരുന്നു.
നിലവിലുള്ള മൂന്ന് പതിപ്പുകളെയാണ് ടിവിഎസ് പുതുക്കിയിരിക്കുന്നത്. ആര്‍ടിആര്‍ 160, ആര്‍ടിആര്‍ 180, ആര്‍ടിആര്‍ 180 എബിഎസ് എന്നിവയാണ് പുതുക്കിയ പതിപ്പുകള്‍. 180 പതിപ്പിന് 72,090 രൂപയാണ് വില. 180 എബിഎസ് പതിപ്പിന് 82,780 രൂപ പുതുക്കിയ വില. എല്ലാ പതിപ്പുകള്‍ക്കും മുന്‍പത്തേതിനെക്കാള്‍ ഇത്തിരി വില കയറിയിട്ടുണ്ട്.

പുതിയ ഡിസൈനും സ്റ്റൈലിംഗും മുന്‍ പതിപ്പുനുണ്ടായിരുന്നു 'അമിത' വരകളും കുറകളും ഇല്ലായ്മ ചെയ്തതായി ടിവിഎസ് പറയുന്നു.
കൂടുതല്‍ മികച്ച എന്‍ജിനീയറിംഗും ഡിസൈന്‍ സൗന്ദര്യവും പുതിയ വാഹനത്തിന് പകര്‍ന്നിരിക്കുവെന്ന് ടി വി എസ് അറിയിക്കുന്നു. ഡേ ടൈം എല്‍ഇഡി പൈലറ്റ് ലൈറ്റുകള്‍ 2012 മോഡലില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇഗ്നീഷ്യന്‍ നല്‍കുന്നതോടെ ഇവ പ്രവര്‍ത്തിച്ചു തുടങ്ങും.
സ്പോര്‍ടിയായ ഒരു ടാങ്ക കവര്‍, സ്കള്‍പ്റ്റഡ് ഡിജിറ്റല്‍ കണ്‍ട്രോള്‍ എന്നിവയും മാറ്റം വരുത്തിയ സൈഡ് പാനലുകളും പുതിയ ബൈക്കിനുണ്ട്.
അതേസമയം എന്‍ജിന്‍, സസ്പെന്‍ഷന്‍ എന്നിവയില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 160 സിസിയുടെ എന്‍ജിന്‍ 15.2 കുതിരകളുടെ ശക്തി ഉല്‍പാദിപ്പിക്കുന്നു. ടോപ് സ്പീഡ് 118 കിമി. 180 സിസി എന്‍ജിന്‍ 17.03 കുതിരശക്തിയാണ് ഉല്‍പാദിപ്പിക്കുന്നത്. 124 കിമിയാണ് ഉയര്‍ന്ന വേഗത.


Click it and Unblock the Notifications








