ബിഎംഡബ്ലിയു കെ1300ആറില്‍ ആമിര്‍

Posted By:
To Follow DriveSpark On Facebook, Click The Like Button
Aamir Khan
സല്ലുമോന്‍റെ ഏക് ഥാ ടൈഗര്‍ കണ്ടു വന്നതിന്‍റെ ക്ഷീണത്തിലിരിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നു ധൂം 3യുടെ വിശേഷങ്ങള്‍. ധൂമില്‍ ആമിര്‍ ഖാന്‍ ഒരു ബൈക്ക് സീനില്‍ അഭിനയിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. (ദാ ദിദു വഴി പോകുക). ബൈക്കെന്നു പറഞ്ഞാല്‍ ഒരു കിടിലന്‍ സാധനമാണ്. ബിഎംഡബ്ലിയു കെ 1300 ആര്‍ സൂപ്പര്‍ ബൈക്കാണ് ആമിറിനൊപ്പം അഭിനയിക്കുന്നത്!

കറുത്ത വേഷത്തില്‍ ആമിര്‍ ബൈക്ക് ഓടിച്ചു നീങ്ങുന്നത് ഷൂട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

1239 സിസി വാട്ടര്‍ കൂള്‍ഡ് 4 സ്ട്രോക് ഇന്‍ ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിന്‍റെ കരുത്ത്. 173 കുതിരകളില്‍ ഇവന്‍റെയുള്ളില്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്നു. 140 എന്‍എം ചക്രവീര്യമാണ് ഈ എന്‍ജുനുള്ളത്. 6 സ്പീഡ് ഗിയര്‍ബോക്സാണ് ചക്രവീര്യം പകരുന്നത്.

2008ലാണ് ബിഎംഡബ്ലിയു കെ1300 ആര്‍ ലോഞ്ച് ചെയ്യുന്നത്. മുന്‍പ് നിലവിലുരുന്ന കെ1200ആറിന് പകരക്കാരനായിട്ടാണ് എന്‍ജിന്‍ ശേഷി കൂടുതലുള്ള ഇവന്‍ എത്തുന്നത്. മസിലന്‍ ബൈക്കുകളുടെ നിരയില്‍ ലോകത്തില്‍ ഏറെ ആരാധിക്കപ്പെടുന്നവനാണ് ഇവന്‍. മണിക്കൂറില്‍ 100 കിമി വേഗം പിടിക്കാന്‍ 2.81 സെക്കന്‍ഡ് മാത്രമേ ഈ സൂപ്പര്‍ബൈക്കിന് വേണ്ടൂ.

English summary
Bollywood actor Aamir Khan rides a BMW K 1300 R Superbike for his upcoming movie 'Dhoom 3'.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark