ആസ്റ്റണിന്‍റെ 21 ലക്ഷം രൂപയുടെ സൈക്കിള്‍
ആസ്റ്റണ്‍ മാര്‍ടിന്‍ പുറത്തിറക്കുന്ന പ്രത്യേക പതിപ്പുകളുടെ പൊതുനാമമാണ് വണ്‍77 സെവന്‍. ഈയിടെ പത്ത് കോടി വിലയുള്ള ഒരു കാര്‍ ഈ പേരില്‍ പുറത്തിറക്കിയിരുന്നു. ബ്രിട്ടിഷ് കാര്‍ നിര്‍മാതാവായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്നുവരെ നിര്‍മിച്ചതില്‍ വെച്ചേറ്റവും ചെലവേറിയതും കരുത്തേറിയതുമായ സൂപ്പര്‍കാറാണ് വണ്‍ 77. പേരില്‍ത്തന്നെയുള്ള സൂചന വാഹനങ്ങളുടെ എണ്ണത്തെ കുറിക്കുന്നു. 77 കാറുകള്‍ മാത്രമാണ് ഈ എഡിഷനില്‍ പുറത്തിറക്കിയിട്ടുള്ളത്.
ഇതേ മാതൃകയില്‍ ഒരു സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണ് ആസ്റ്റണ്‍. ഗ്രൈറ്റ് ബ്രിട്ടിഷ് പൗണ്ടില്‍ വില 25,000. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ നിലവിലെ മൂല്യത്തില്‍ 21,45,399 രൂപമാത്രം!

വിലകേട്ട് ഞെട്ടേണ്ട കാര്യമില്ല. ആസ്റ്റണ്‍ മാര്‍ട്ടിനിന്‍റെ ഉന്നത സാങ്കേതികതയില്‍ നിര്‍മിച്ചതാണ് ഈ സൈക്കിള്‍. ഈ ഇരുചക്രവാഹനത്തില്‍ ആസ്റ്റണ്‍ നിറച്ചുവെച്ച സവിശേഷതകള്‍ വിലയെ ന്യായീകരിക്കുന്നുണ്ട്.
ഫോര്‍മുല വണ്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളാണ് ഈ സൈക്കിളിന് ഉപയോഗിച്ചിരിക്കുന്നത്. കാര്‍ബണ്‍ ഫൈബറാണ് സാധനം. ഇരുമ്പിനെക്കാള്‍ കരുത്തുറ്റതും കനം കുറഞ്ഞതുമാണ് ഈ സംഗതി. ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതമായി മാറ്റങ്ങള്‍ വരുത്തിയാണ് നല്‍കുക. ഹൈഡ്രോളിക് ബ്രേക്കിംഗ് സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
7 നിറങ്ങളില്‍ സൈക്കിള്‍ ലഭിക്കും.


Click it and Unblock the Notifications








