ബജാജ് പള്‍സര്‍ 200 എന്‍എസ് ലോഞ്ച് ചെയ്തു
ബൈക്ക് പ്രണയികള്‍ കാത്തിരിക്കുന്ന പുതുതലമുറ ബജാജ് പള്‍സര്‍ 200 എന്‍എസ് ലോഞ്ച് ചെയ്തു. പൂനെയിലാണ് ലോഞ്ച് നടന്നത്. വളരെ മത്സരക്ഷമമായ വിലയിലാണ് വാഹനം വരിക. പൂനെ എക്സ്ഷോറൂം വില 84,096 രൂപയാണ്.
ഘട്ടംഘട്ടമായി ഇന്ത്യയിലെമ്പാടുമുള്ള ബജാജ് ഷോറൂമുകളില്‍ ബൈക്ക് എത്തിച്ചേരും. നിലവിലുള്ള 220 ഡിടിഎസ്ഐ എന്‍ജിന്‍ മോഡലിന് പകരക്കാരനായാണ് 200എന്‍എസ് വരുന്നതെങ്കിലും പഴയ മോഡല്‍ തുടര്‍ന്നും വിപണിയില്‍ ഉണ്ടായിരിക്കും. വാഹനത്തിന് നിലവില്‍ ലഭിക്കുന്ന ഡിമാന്‍റ് കണക്കിലെടുത്താണിത്.

സാങ്കേതികമായി വളരെ ഉയര്‍ന്ന ഇടത്തിലാണ് പള്‍സര്‍ 200 എന്‍എസ്സിന്‍റെ സ്ഥാനം. ബജാജ് ഇന്നേവരെ നിര്‍മിച്ച ബൈക്കുകളില്‍ ഏറ്റവും സാങ്കേതിക മികവുള്ളത് എന്ന് ഈ ബൈക്കിനെ വിശേഷിപ്പിക്കാം. ബൈക്കുകളില്‍ സാധാരണ ഉപയോഗിക്കാറുള്ള എയര്‍ കൂളിംഗ് സംവിധാനത്തിന് പകരം ലിക്യുഡ് കൂളിംഗ് ആണ് 200എന്‍എസില്‍ ഉപയോഗിച്ചിരിക്കുന്നത്.
ലോകത്തിലാദ്യമായി ട്രൈ സ്പാര്‍ക് ഇഗ്നീഷ്യന്‍ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും പള്‍സര്‍ 200എന്‍എസിനുണ്ട്. ഇത് ഇന്ധനക്ഷമതയും പ്രകടനവും കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ്. മോണോഷോക് സസ്പെന്‍ഷനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
6 സ്പീഡ് ട്രാന്‍സ്മിഷന്‍ ഉപയോഗിക്കുന്ന ആദ്യ ബജാജ് ബൈക്കാണിത്. നാല് നിറങ്ങളിലാണ് ഈ പള്‍സര്‍ 200 എന്‍എസ് ലഭിക്കുക. റെഡ്, ബ്ലാക്, യെല്ലോ, ബ്ലൂ എന്നീ നിറങ്ങളാണ് പള്‍സറിന്‍റെ പുതുതലമുറയ്ക്ക് ബജാജ് പൂശിയിരിക്കുന്നത്.


Click it and Unblock the Notifications








