ഏറ്റവും വിലയേറിയ 100സിസി ബൈക്കുമായി ബജാജ്

2013 ജനുവരിയില്‍ ഈ ബൈക്ക് വിപണിയില്‍ പ്രവേശിക്കുമെന്നാണ് ബജാജില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം മനസ്സിലാക്കാനാവുന്നത്. വിലനിലവാരം സംബന്ധിച്ച കൃത്യമായ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. 100 സിസി സെഗ്മെന്‍റില്‍ ബജാജ് ഇപ്പോള്‍ ഇറക്കുന്ന പ്ലാറ്റിന, ഡിസ്കവര്‍ എന്നിവയ്ക്ക് യഥാക്രമം 38,000, 45,000 എന്നിങ്ങനെയാണ് വില.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡിസ്കവര്‍ കൈയടക്കിയിട്ടുണ്ട്. ഇന് നേരത്തെ ഹീറോ മോട്ടോകോര്‍പിന്‍റെ സ്‍പ്ലന്‍ഡറായിരുന്നു കൈവശം വെച്ചിരുന്നത്.
സെപ്തംബറിലെ കണക്കുകള്‍ പ്രകാരം 1.22 ലക്ഷം ഡിസ്കവര്‍ ബൈക്കുകളാണ് വിറ്റഴിച്ചത്. സ്പ്ലന്‍ഡര്‍ 1.21 ലക്ഷവും വിറ്റുപോയി.
മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ഈയിടെയായി കണ്ടുവരുന്ന നേരിയ മാന്ദ്യം ബജാജിനെ കാര്യമായൊന്നും ബാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications








