പള്‍സര്‍ 200എന്‍എസ് ബുക്കിംഗ് തുടങ്ങി
ബജാജിന്‍റെ പള്‍സര്‍ 200എന്‍എസ് ബൈക്കിനായി വിപണി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പുതിയ എന്‍ജിനുമായി വന്നെത്തുന്ന ഈ സ്പോര്‍ട് ബൈക്ക് യുവാക്കളുടെ ഹരമായി മാറുമെന്ന് ഏതാണ്ട് ഉറപ്പിക്കുന്ന തരത്തിലാണ് വാര്‍ത്തകളില്‍ നിറയുന്നത്. ബൈക്കിന്‍റെ ലോഞ്ച് ഏതാണ്ട് അടുത്തതായി ഊഹങ്ങള്‍ പെരുകിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ബജാജ് പള്‍സര്‍ 200 നേക്കഡ് സ്പോര്‍ടിന്‍റെ ബുക്കിംഗ് പൂനെയില്‍ ആരംഭിച്ചു കഴിഞ്ഞു!
ബൈക്കിന്‍റെ ഓണ്‍റോഡ് വില 94,280 രൂപയാണ്. അതീവ മത്സരക്ഷമമാണ് ഈ വിലയിടല്‍ എന്ന് പറയാം. എക്സ്ഷോഘും വില 85,273 രൂപയില്‍ നില്‍ക്കും.

ബൈക്കിന്‍റെ ഡെലിവറി ജൂണ്‍ 15ന് തുടങ്ങുമെന്നാണ് അറിയുന്നത്. ഘട്ടംഘട്ടമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബൈക്കിന്‍റെ ലോഞ്ച് നടക്കും.
അടുത്ത ആഴ്ച മുതല്‍ തന്നെ പള്‍സര്‍ 200എന്‍എസ്സിന്‍റെ ടെസ്റ്റ് റൈഡുകള്‍ നടക്കും. ഒരു തലമുറ മാറ്റത്തിന് സമാനമാണ് പുതിയ പള്‍സര്‍ എന്നുതന്നെ പറയാം. ആദ്യത്തെ പള്‍സര്‍ 2001ല്‍ വിപണിയിലെത്തിയതിന് ഒരു ദശകം പിന്നിട്ടതിനു ശേഷം വരുന്ന ഈ മോഡല്‍ സ്പോര്‍ട് സവിശേഷതകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതാണ്. ലിക്യുഡ് കൂള്‍ഡ് 200 സിസി എന്‍ജിനാണ് ബൈക്കിനുള്ളത്.
ഇറ്റാലിയന്‍ സ്പോര്‍ട്സ് ബൈക്ക് നിര്‍മാതാക്കളായ കെടിഎമ്മുമായുള്ള സഹകരണത്തിലൂടെയാണ് പള്‍സര്‍ 200 വരുന്നത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന എന്‍ജിന്‍ കെടിഎം ഡ്യൂക്ക് സ്പോര്‍ട്സ് ബൈക്കിന്‍റെ അതേ എന്‍ജിനാണ്. ട്യൂണിംഗില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കെടിഎം ഡ്യൂക്ക് എന്‍ജിന് 25 പിഎസ് ശേഷിയാണ് ഉള്ളതെങ്കില്‍ പള്‍സറില്‍ ഇത് 23.5 പിഎസ് (9500 ആര്‍പിഎമ്മില്‍)ആണ്.
6 സ്പീഡ് മാന്ല്‍ ഗിയര്‍ബോക്സാണ് പള്‍സറിന് നല്‍കിയിരിക്കുന്നത്. ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്ന ട്രൈ സ്പാര്‍ക് സാങ്കേതികതയാണ് എടുത്തു പറയേണ്ട മറ്റൊന്ന്. പവറും മൈലേജും കൂട്ടുന്നതില്‍ ഈ സാങ്കേതികത പള്‍സര്‍ എന്‍ജിനെ സഹായിക്കും. ഇന്ധനത്തെ കാര്യക്ഷമമായി കത്തിക്കുക എന്നതാണ് ഈ സാങ്കേതികതയുടെ ലളിതമായ വിശദീകരണം. മുന്‍ പതിപ്പുകളില്‍ ഡ്യുവല്‍ സ്പാര്‍ക്ക് ആയിരുന്നു.


Click it and Unblock the Notifications








