പള്‍സര്‍ 200എന്‍എസ് അടുത്തയാഴ്ച

ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് ബജാജ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തയാഴ്ച തന്നെ പള്‍സര്‍ 200എന്‍എസിന്‍റെ ലോഞ്ച് നടക്കും. മഹാരാഷ്ട്രത്തിലാണ് ലോഞ്ച് നടക്കുക. പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും പള്‍സര്‍ ലോഞ്ച് ചെയ്യും. ഏപ്രില്‍ മാസത്തില്‍ വരുമെന്നാണ് നേരത്തെ വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്തെല്ലാമോ കാരണങ്ങളാല്‍ വൈകുകയായിരുന്നു.
ദില്ലി ഓട്ടോ എക്സ്പോയിലാണ് ബജാജ് പള്‍സര്‍ 200എന്‍എസ് ആദ്യമായി അവതരിച്ചത്. എന്‍എസ് എന്നതിന്‍റെ നീട്ടപ്പേര് നേക്കഡ് സ്പോര്‍ട്സ് എന്നാകുന്നു. ഇതുതന്നെയാണ് പള്‍സറിന്‍റെ പുതിയ അവതാരത്തെ ആകര്‍ഷകമാക്കുന്നത്.
പള്‍സറിന് ഇതുവരെ ലഭിച്ചവയില്‍ ഏറ്റവും മികച്ച സാങ്കേതിക മികവോടെയാണ് പുതിയ വാഹനം വരുന്നത്. ഒരു ലക്ഷത്തിന്‍റെ ചോടെയായി ഈ ബൈക്ക് വിലകാണും.
കമ്മ്യൂട്ടര്‍ സെഗ്മെന്‍റിനൊപ്പം സ്പോര്‍ട്സ് ബൈക്കുകളിലേക്കും തങ്ങളുടെ വിപണിയുടെ പരിധി നീട്ടുക എന്നതാണ് ബജാജിന്‍റെ പുതിയ നയം. പള്‍സര്‍ 200എന്‍എസ് ഈ നയത്തിന്‍റെ വ്യക്തമായ ഒരു പ്രഖ്യാപനമാണ്.


Click it and Unblock the Notifications








