ബജാജ് പള്‍സര്‍ 375 പണിത്തിരക്കില്‍

രാജ്യത്തിന്‍റെ തെരുവുകള്‍ ബജാജ് പള്‍സര്‍ കൈയേറിയിട്ട് പത്തു വര്‍ഷത്തോളമായി. പത്താം വര്‍ഷം പ്രമാണിച്ചാണ് പള്‍സര്‍ 200 എന്‍എസ് പുറത്തിറക്കിയത്. കെടിഎം നല്‍കിയ എന്‍ജിനുമായി വന്ന ഈ വാഹനം യുവാക്കളെ കൈയിലെടുത്തുകഴിഞ്ഞു.
പുതിയ സാധ്യതകളിലേക്ക് ധീരതയോടെ സഞ്ചരിക്കുന്ന ബജാജിനെയാണ് ഇപ്പോള്‍ വിപണിയില്‍ കാണാനാവുന്നത്. ട്രിപ്പിള്‍ സ്പാര്‍ക്ക് സാങ്കേതികതയുമായാണ് 200എന്‍എസ് വന്നെത്തിയത്. ഈ വാഹനം ബജാജിന്‍റെ സൂപ്പര്‍ബൈക്ക് സ്വപ്നങ്ങളുടെ തുടക്കമാണെന്നു വേണം പറയാം. പള്‍സര്‍ 375 സിസി വാഹനം അടുത്ത ചുവടാണ്. ഏറ്റവും നിര്‍ണായകമായ ചുവട്. ഇവിടെ എന്തെല്ലാം സംഭവിക്കാം?
വരും വര്‍ഷം തന്നെ പള്‍സര്‍ 375 ലോഞ്ച് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications








